വി.എൻ. വാസവൻ
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് അടിസ്ഥാനമായ സംസ്ഥാന സർക്കാറിന്‍റെ സത്യവാങ്മൂലം പിൻവലിക്കണോ എന്നതിൽ സർക്കാർ സ്വീകരിക്കേണ്ട നിലപാട് ഇതുവരെ പരിശോധിക്കേണ്ടി വന്നിട്ടില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന ഹരജികൾ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. പുനഃപരിശോധന ഹരജികൾ നിലനിൽക്കുമോ എന്നതാണ് നിലവിൽ സുപ്രീംകോടതി പരിഗണിക്കുന്നത്. തുടർനടപടികൾ ആരംഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നിലപാട് പരിശോധിച്ചിട്ടില്ലെന്നും നിയമസഭയിലെ ചോദ്യോത്തര വേളയിൽ മന്ത്രി വ്യക്തമാക്കി.
യുവതി പ്രവേശനം സംബന്ധിച്ച് ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ അഡീഷനൽ സത്യവാങ്മൂലം തുടർന്നുവന്ന എൽ.ഡി.എഫ് സർക്കാർ തിരുത്തിയിട്ടില്ലെന്നും സി.ആർ. മഹേഷ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഐ.സി. ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പിള്ളി, ഉമ തോമസ് എന്നിവരുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തിന് മൂന്നുമുതൽ നാലുകോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുമെന്ന് നജീബ് കാന്തപുരത്തെ മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.