ശബരിമല: റിവ്യൂ ഹരജി നൽകണമെന്ന് ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്ക് സുധീര​െൻറ കത്ത്​

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ റിവ്യൂ ഹരജി നൽകണമെന്നാവശ്യപ്പെട്ട്​ മുഖ്യമന്ത്രി പിണറായി വിജയന്​ മുൻ കെ.പി.സി.സി പ്രസിഡൻറ്​ വി.എം. സുധീരൻ കത്തയച്ചു.

റിവ്യു ഹരജി നൽകേണ്ടതില്ലെന്ന സർക്കാരി​​​​െൻറ ഏകപക്ഷീയ തീരുമാനം ഉചിതമായി​ല്ലെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ-സാമൂഹിക-ആധ്യാത്മിക തലത്തിൽ സമഗ്രമായ ആശയ വിനിമയം നടത്തിയതിന് ശേഷം വേണമായിരുന്നു നിലപാടെടുക്കാനെന്നും കത്തിൽ വ്യക്തമാക്കുന്നു.

സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ത​​​​െൻറ അഭ്യർത്ഥന. റിവ്യൂ ഹരജി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് സ്വതന്ത്ര നിലപാട് എടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കഴിയേണ്ടതായിരുന്നു. അതിന് കഴിയാത്ത സാഹചര്യമുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്ന്​ മാധ്യമ റിപ്പോർട്ടുകളിൽ കാണുന്നു. ഈയൊരു അവസ്ഥ ഒഴിവാക്കിയേ മതിയാകൂ എന്നും സുധീരൻ ആവശ്യപ്പെട്ടു.

Tags:    
News Summary - sabarimala: vm sudheeran writes letter to Chief Minister -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.