എരുമേലി: ശബരിമലയിലെ നിയന്ത്രണങ്ങൾ തീർഥാടകർക്ക് ദുരിതമാകുന്നതായി ആരോപിച്ച് മുംബൈയിൽനിന്നുള്ള 111 അംഗ സംഘം ദർശനം നടത്താതെ മടങ്ങി. മൂന്നു ബസുകളിലെത്തിയ മലയാളികളടങ്ങിയ സംഘമാണ് യാത്ര എരുമേലിയിൽ അവസാനിപ്പിച്ചത്. സംഘർഷാവസ്ഥ കണക്കിലെടുത്താണ് മടങ്ങുന്നതെന്ന് യാത്രക്ക് നേതൃത്വം നൽകിയ ബാലസുബ്രഹ്മണ്യം പറഞ്ഞു.
നിലയ്ക്കലിൽ നിന്ന് ആറ് മണിക്കൂർ കൊണ്ട് ദർശനം കഴിഞ്ഞ് ഇറങ്ങിവരിക അസാധ്യമാണ്. നെയ്ത്തേങ്ങ ഉടച്ച് നെയ്യഭിഷേകം നടത്താനും തെങ്ങ് വെക്കുന്നതടക്കമുള്ള ആചാരങ്ങൾക്കും ആറ് മണിക്കൂർ തികയില്ല. സംഘത്തിലുള്ള പ്രായമായ സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമിക്കാൻ കഴിയാത്ത അവസ്ഥയാണ്. സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ട്. ഇക്കാരണങ്ങളിലാണ് യാത്ര അവസാനിപ്പിക്കുന്നത്.
ആര്യൻകാവ് ക്ഷേത്രത്തിൽ നെയ്യഭിഷേകം നടത്തി മടങ്ങും. 25 വർഷമായി തീർഥാടകരുമായി താൻ എത്താറുണ്ട്. സംഘത്തിലുള്ള പലരും കണ്ണീരോടെയാണ് മടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളും സ്ത്രീകളുമടക്കമുള്ള സംഘം കല്യാണിൽ നിന്നാണ് എത്തിയത്. സർക്കാർ, ദേവസ്വം ബോർഡ്, പൊലീസ് എന്നിവർക്കെതിരെ മനുഷ്യാവകാശ ലംഘനത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.