ശബരിമല ശാന്തിയായി മലയാളി ബ്രാഹ്മണർ: വിജ്ഞാപനത്തിലെ വ്യവസ്ഥക്കെതിരായ ഹരജികളിൽ വാദം കേൾക്കും

കൊച്ചി: ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനങ്ങൾക്ക് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്​ വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യം ചെയ്യുന്ന ഹരജികളിൽ ​ഡിസംബർ മൂന്നിന്​ ഹൈകോടതി പ്രത്യേക സിറ്റിങ്​​ നടത്തി വാദം കേൾക്കും. ഉന്നത ഭരണഘടന മൂല്യങ്ങളുടെയും സുപ്രീം കോടതി വിധികളുടെയും ലംഘനമാണെന്ന്​ ചൂണ്ടിക്കാട്ടി നൽകിയ ഹരജികളാണ്​ ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ്​ പി.ജി. അജിത്​ കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ പരിഗണനയിലുള്ളത്​.

പൊതുക്ഷേത്രമായ ശബരിമലയുമായി ബന്ധപ്പെട്ടുള്ള ഈ വ്യവസ്ഥ ഭരണഘടനയുടെ ഔന്നത്യത്തിന് എതിരാണെന്നും ചാതുർവർണ്യ വ്യവസ്ഥ നടപ്പാക്കുന്നതാണെന്നും ബുധനാഴ്ച ഹരജിക്കാർക്ക്​ വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ വാദിച്ചു. ജാതി മേധാവിത്വം അനുവദിക്കാനാവില്ല. കാരായ്മ പ്രകാരം നിയമിതരാകുന്നതല്ല ഇവർ. വിദഗ്ധരാണ് മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ്​ വാദം പൂർത്തിയാക്കാനായി പ്രത്യേക സിറ്റിങ്​ നടത്താനായി ഹരജികൾ മാറ്റിയത്​.

Tags:    
News Summary - Sabarimala Priest appoinment case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.