ബി.ജെ.പിയും സി.പി.എമ്മും സമാധാനവും മതസൗഹാർദവും ആഗ്രഹിക്കുന്നില്ല -കുഞ്ഞാലിക്കുട്ടി

തിരൂർ: കേരളത്തിലെ ജനങ്ങൾ സമാധാനവും മതസൗഹാർദവുമാണ് ആഗ്രഹിക്കുന്നതെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പ ി.കെ. കുഞ്ഞാലിക്കുട്ടി. തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്നാണ് ജനങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം പറ ഞ്ഞു.

ശബരിമല വിഷയം വെച്ച് ബി.ജെ.പി കേരളത്തിൽ വലിയ രാഷ്ട്രീയമാണ് കളിക്കുന്നത്. അതിന് എല്ലാ സൗകര്യങ്ങളും ഇടതു സർക്കാർ ചെയ്തു കൊടുക്കുന്നു. കലാപങ്ങൾ നടന്നോട്ടെ എന്നാണ് സർക്കാർ നയം. ഇതിൽ നിന്ന് രാഷ്ട്രീയ ലാഭമുണ്ടെന്ന് ബി.െജ.പിയും സി.പി.എമ്മും കണക്കുകൂട്ടുന്നു. സമാധാന നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിനെ ക്ഷീണിപ്പിക്കാം എന്നാണ് ഇത്തരക്കാരുടെ ചിന്ത. ഇത് തെറ്റായ കണക്കുകൂട്ടലാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ശബരിമലയെ അയോധ്യയാക്കാൻ ബി.ജെ.പിയും അതിന് എതിര് പറയാൻ ഇടതു സർക്കാരും ശ്രമിക്കുന്നു. ബി.ജെ.പിയുടെ തട്ടകമാക്കി കേരളത്തെ മാറ്റാനാണ് ഈ കളി. ശബരിമല വി‍ഷയത്തിൽ ഒാർഡിൻസ് കൊണ്ടുവരാൻ ബി.ജെ.പി മെനക്കെടില്ല. പ്രശ്നങ്ങൾ തീരണമെന്ന് അവർ ആഗ്രഹിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Sabarimala PK Kunhalikutty BJP CPM -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.