സംഘ്പരിവാര്‍ പ്രകോപനത്തെ കോണ്‍ഗ്രസ് അപലപിക്കാത്തത് നിര്‍ഭാഗ്യകരം -പിണറായി

തിരുവനന്തപുരം: ഹർത്താൽ നേരിടുന്ന കാര്യത്തിൽ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയില്ലെന്നും വേണ്ട നടപടികള്‍ എടുത്തിട ്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ ഭയത്തില്‍ നിര്‍ത്താനുളള ആര്‍.എസ്.എസ് നീക്കം അനുവദിക്കില്ല. അത്തരം നീക്കങ്ങളെ കർശനമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകോപനത്തിന്‍റെ വലിയ അന്തരീക്ഷം ഉണ്ടാക്കാനാ‍ണ് സംഘ്പരിവാര്‍ ശ്രമം. ഇതിനെ ഒറ്റക്കെട്ടായി അപലപിക്കുകയാണ് വേണ്ടത്. എന്നാല്‍, ഇതിന് കോണ്‍ഗ്രസ് തയറാകാത്തത് നിര്‍ഭാഗ്യകരമാണെന്നും പിണറായി വ്യക്തമാക്കി.

പ്രളയ സഹായമായ സാലറി ചലഞ്ചിൽ ഉദ്യോഗസ്ഥരുടെ നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനർ നിർമ്മാണം അതിബൃഹത്തായ കർത്തവ്യമാണ്. സംസ്ഥാനം പല കാര്യത്തിലും ലോകത്തിന്‍റെ ശ്രദ്ധ ആർജിച്ചു. ഇനി പ്രളയമുണ്ടായാൽ തകർന്ന് പോകാത്ത തരത്തിലുള്ള നിർമാണമാകും നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Sabarimala Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.