മഞ്ചക്കുഴിയിൽ ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് തകർന്ന കാർ
Posted On
date_range Updated On
date_range ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടോറസും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
എലിക്കുളം: പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ മഞ്ചക്കുഴി കവലക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കോതമംഗലം സ്വദേശികളായ നാലു തീർഥാടകർക്ക് പരിക്കേറ്റു. കോതമംഗലം പിണ്ടിമന സ്വദേശികളായ ശശി (52), ബിജു(42), സിജു(40), അഭിനവ്(ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട്മൂന്നിനായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.