ശബരിമല: കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം ഇൗ മാസം 16ന് തുറക്കും. 21വരെ നെയ്യഭിഷേകം, ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ നടക്കും. മാസപൂജകൾക്കെത്തുന്ന ഭക്തരെ പ്രളയക്കെടുതികൾ ബാധിക്കാത്ത തരത്തിൽ അത്യാവശ്യമുള്ള നിർമാണപ്രവർത്തനങ്ങളും കുടിവെള്ള-വൈദ്യുതി സംവിധാനങ്ങളും ഒരുക്കാനുള്ള തീവ്രശ്രമത്തിലാണ് ദേവസ്വം ബോർഡ്. വൈദ്യുതി സംവിധാനം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.
എന്നാൽ, ത്രിവേണിപ്പാലം വഴി മാത്രമേ ഇപ്പോൾ പമ്പാ ഗണപതി േക്ഷത്രത്തിലേക്ക് എത്താൻ കഴിയൂ. ഇവിടത്തെ ടോയ്ലറ്റ് കോംപ്ലക്സുകൾ എല്ലാം ഒലിച്ചുപോയി. താൽക്കാലികമായി ബയോ ടോയ്ലറ്റുകൾ ഒരുക്കുന്നുണ്ട്. കണഠരര് രാജീവര് അടുത്ത ഒരുവർഷത്തേക്കുള്ള തന്ത്രിയായി 16ന് ചുമതലയേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.