തിരുവനന്തപുരം: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമെന്ന് മാതാ അമൃതാന ന്ദമയി. ക്ഷേത്ര സങ്കൽപത്തിലും ആരാധനയിലും വേണ്ടത്ര അറിവില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ശബരിമല കർമസമിതിയുട െ അയ്യപ്പഭക്തസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഒാരോ ക്ഷേത്രത്തിനും അതിേൻറതായ പ്രതിഷ്ഠ സങ്കൽപമുണ് ട്. സർവവ്യാപിയായ ഇൗശ്വരന് സ്ത്രീപുരുഷ വ്യത്യാസമില്ല. അതിൽനിന്ന് വ്യത്യസ്തമാണ് ക്ഷേത്രസങ്കൽപം. അവിടെ ശുദ്ധാ ശുദ്ധിയും ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കണം. ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നു. അദ്ദേഹം സമാധി യാകുന്നതിന് മുമ്പ് പന്തളം രാജാവിനോട് പറഞ്ഞ കാര്യങ്ങൾ അനുസരിച്ചാണ് ഇത്തരം സമ്പ്രദായങ്ങൾ നിലവിൽവന്നതെന്നാണ ് ഭക്തരുടെ വിശ്വാസം. കാലത്തിനനുസരിച്ച് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാറ്റം ആവശ്യമാണ്. എന്നാൽ, കുളിപ്പിച്ചുകുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കരുത്. ക്ഷേത്രത്തെ മറന്നുള്ള മാറ്റം മൂല്യങ്ങൾ ഇല്ലാതാക്കും. തന്ത്രിയും പൂജാരികളും ഭക്തരും കൂടിയാലോചിച്ച് കാര്യങ്ങൾ തീരുമാനിക്കണം.
ശബരിമല സീസൺ സമയത്ത് താൻ ഒരു ഗവേഷണം നടത്തിയെന്ന് അമൃതാനന്ദമയി പറഞ്ഞു. 15 വർഷമായി എല്ലാ സീസണിലും എല്ലാ ആശുപത്രികളിലും ആളെ അയക്കും. ആ സമയത്ത് 30-40 ശതമാനം വരെ രോഗികൾ കുറവാണ്. ആ സമയത്ത് ആളുകൾ മദ്യം കുടിക്കുന്നില്ല, മാംസാഹാരം കഴിക്കുന്നില്ല, ഭാര്യമാരെ ചീത്ത വിളിക്കുന്നില്ല, കുടുംബമായി വ്രതം അനുഷ്ഠിക്കുന്നു എന്നതാണ് ഇതിനുകാരണമെന്ന് അവർ പറഞ്ഞു. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, ടി.പി. സെന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പാളയം, മ്യൂസിയം,പി.എം.ജി എന്നിവിടങ്ങളിൽനിന്ന് നാമജപഘോഷയാത്രകൾ പുത്തരിക്കണ്ടം മെതാനത്ത് സംഗമിച്ചശേഷമായിരുന്നു സമ്മേളനം.
അയ്യപ്പഭക്ത സംഗമത്തിന് ആയിരങ്ങൾ
തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ അയ്യപ്പഭക്തസംഗമത്തിന് മുന്നോടിയായി തിരുവനന്തപുരം നഗരത്തിൽ ആയിരങ്ങൾ പെങ്കടുത്ത റാലി നടന്നു. നാമജപയാത്രയോടെയായിരുന്നു തുടക്കം. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള ഭക്തരാണ് പങ്കെടുത്തത്. ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന മന്ത്രം ഉച്ചത്തിൽ മുഴക്കിയാണ് അയ്യപ്പക്ഷേത്രത്തിെൻറ ആകൃതിയിൽ നിർമിച്ച രഥത്തിനു പിന്നിൽ പ്രവർത്തകർ അണിനിരന്നത്.
അനുഷ്ഠാനക്രമം മാറ്റേണ്ടത് കോടതിയും സെക്കുലർ സർക്കാറുമല്ലെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. അയ്യപ്പഭക്തസംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രാചാരത്തിനു മുകളിലുള്ള കോടതിയുടെ കടന്നുകയറ്റമാണ് ശബരിമലയുടെ കാര്യത്തിൽ സംഭവിച്ചത്. മുഖ്യമന്ത്രി പിണറായി ഒരൊറ്റയാളാണ് ഹൈന്ദവ ഏകീകരണം സാധ്യമാക്കിയത്. ഹൈന്ദവ ആരാധനാലയങ്ങളോട് കളിക്കരുത്. ഹൈന്ദവസമൂഹത്തെ അപമാനിക്കുന്നവർക്കുള്ള താക്കീതാണ് ഈ സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
വിവിക്താനന്ദ സ്വാമി (ചിന്മയാമിഷന്‍ കേരള അധ്യക്ഷന്‍), സ്വാമിനി ജ്ഞാനഭനിഷ്ഠ (ഋഷിജ്ഞാനസാധനാലയം) കാമാക്ഷിപുരം അധീനം ശാക്തശിവലിംഗേശ്വര സ്വാമി (തമിഴ്‌നാട്), ജസ്റ്റിസ് എന്‍. കുമാര്‍ (കര്‍മസമിതി ദേശീയ അധ്യക്ഷന്‍), എന്‍.കെ നീലകണ്ഠന്‍ (കെ.പി.എം.എസ് അധ്യക്ഷന്‍), ടി.വി. ബാബു (കെ.പി.എം.എസ് രക്ഷാധികാരി), ബോധിതീർഥ സ്വാമി (ശിവഗിരിമഠം), ഗോലോകാനന്ദ സ്വാമി (ശ്രീരാമകൃഷ്ണമഠം), അഡ്വ. സതീഷ് പത്മനാഭന്‍ (കേരള വിശ്വകര്‍മ സഭ), സൂര്യന്‍ പരമേശ്വരന്‍, സൂര്യ കാലടി ഭട്ടതിരിപ്പാട് (തന്ത്രിസമാജം ), മോഹന്‍ ത്രിവേണി (ആദിവാസി മഹാസഭ), കെ.കെ. രാധാകൃഷ്ണന്‍ (ധീവരസഭ) തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.