ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയമല്ല -കോടിയേരി

ഉപ്പള: ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയമല്ല എന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ശബരിമല ഇപ്പോൾ ശാന്തമാണ്​. നിലവിൽ അത്​ വിഷയമല്ല. ശബരിമലയുടെ പേരിൽ വീണ്ടും ജനങ്ങളെ കബളിപ്പിക്കാനാണ്​ ശ്രമം. അത്​ നടപ്പില്ല.

മഞ്ചേശ്വരത്ത് 2006 ആവർത്തിക്കാൻ പോവുകയാണ്​. വർഗീയതയും മതേതരത്വവും തമ്മിലാണ് മത്സരം. ലീഗുമായോ ആർ.എസ്.എസുമായോ ഇടതുപക്ഷത്തിന്​ കൂട്ടുകെട്ടില്ല. ബി.ഡി.ജെ.എസ് എൻ.ഡി.എ മുന്നണിയിലാണ്. അവർ അതുവിട്ടു വന്നാൽ എന്നത് സാങ്കൽപികം മാത്രം. എൻ.എസ്.എസി​​​െൻറ ശരിദൂരം നിലപാട് ആരെ സഹായിക്കാനാ​െണന്ന് അവരാണ് വ്യക്തമാ​േക്കണ്ടതെന്ന്​ അദ്ദേഹം പറഞ്ഞു.

Full View
Tags:    
News Summary - Sabarimala Kodiyeri Balakrishnan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.