ശബരിമല: ശബരിമലയിൽ മേൽനോട്ടത്തിനായി ഉന്നതാധികാര സമിതിയെ നിയോഗിച്ച ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്. ഉന്നതാധികാര സമിതി നിലവിൽ വന്നതോടെ സംസ്ഥാന സർക്കാറിന് ശബരിമലയിൽ ഉണ്ടായിരുന്ന മേൽക്കൈ നഷ്ടമാകുന്ന സാഹചര്യത്തിലാണിത്.
ശബരിമലയിലെ ദൈനംദിന കാര്യങ്ങൾ നിരീക്ഷിക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനുമായി ജസ്റ്റിസ് എസ്. സിരിജഗൻ, ഓംബുഡ്സ്മാൻ വി.ആർ. രാമൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവർ അംഗങ്ങളായ നിരീക്ഷണ സമിതിയെ കഴിഞ്ഞ ആഴ്ചയാണ് ഹൈകോടതി നിയോഗിച്ചത്. സമിതി നിലവിൽ വന്നതോടെ ദേവസ്വം ബോർഡിെൻറ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനുള്ള സാധ്യത പൂർണമായും മങ്ങിയിരിക്കുകയാണ്.
പുതിയ കോടതി ഉത്തരവ് വന്നതോടെ ശബരിമല ഉത്സവകാലത്ത് ആഭ്യന്തരം, കുടിവെള്ളം, ആരോഗ്യം, വനം തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപന ചുമതല മാത്രമേ ഉണ്ടാകൂ എന്ന യാഥാർഥ്യവും സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് പുറെമ ഹൈകോടതി വിധിയോടെ ദേവസ്വം ബോർഡിൻമേലുള്ള നിയന്ത്രണം നഷ്ടമായേക്കുമെന്ന ഭയവും സർക്കാറിനുണ്ട്.
1947ൽ നിലവിൽ വന്ന ടെമ്പിൾ ആക്ട് പ്രകാരം ശബരിമലയിലെ വികസനപ്രവർത്തനങ്ങൾ, മേൽശാന്തി നിയമനം അടക്കമുള്ള കാര്യങ്ങൾ ഇപ്പോൾ തന്നെ ഹൈകോടതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. 5000 രൂപക്ക് മേലുള്ള എല്ലാ വികസന പ്രവർത്തനങ്ങളും ദേവസ്വം ബോർഡ് ബെഞ്ചിെൻറ അംഗീകാരത്തിന് വിധേയമായായിരിക്കണമെന്നാണ് ഹൈകോടതി നേരത്തേ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ്.
ഇപ്പോൾ കോടതി ഉന്നതാധികാര സമിതിയെകൂടി നിയോഗിച്ചതോടെ ശബരിമലയുടെ നിയന്ത്രണം പൂർണമായും കൈവിട്ടുപോകുമെന്ന തിരിച്ചറിവാണ് സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാറിനെ പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.