Posted On
date_range Updated On
date_range ശബരിമലയിൽ നാളെ നിരോധനാജ്ഞ
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ പ്രതിഷേധം സംഘർഷമായതോടെ മേഖലയിൽ നാളെ നിരോധനാജ്ഞ. കലക്ടർ നൂഹ് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. പമ്പ, നിലയ്ക്കൽ, സന്നിധാനം, ഇലവങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആവശ്യമെങ്കിൽ നീട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആചാര സംരക്ഷണ സമിതിയുടെ പ്രതിഷേധം അക്രമത്തിലേക്ക് തിരിഞ്ഞതിനെ തുടർന്ന് പൊലീസ് ലാത്തി വീശിയിരുന്നു. പ്രതിഷേധക്കാർ പൊലീസുകർക്കെതിരെ കമ്പും കല്ലും വലിച്ചെറിഞ്ഞതിനെ തുടർന്നാണ് പൊലിസ് ലാത്തി വീശിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.