കൊച്ചി: ശബരിമലയിലും പമ്പയിലും തുടർച്ചയായി രണ്ടു വർഷത്തിലേറെ ജോലി ചെയ്തു വരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് ഹൈകോടതി. ഇവരുടെ നിലവിലെ തസ്തികയടക്കം വിവരങ്ങളാണ് ശബരിമല ചീഫ് പൊലീസ് കോഓഡിനേറ്ററായ ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി നൽകേണ്ടത്.
ശബരിമലയുമായി ബന്ധപ്പെട്ട് പ്രധാന ദൗത്യങ്ങൾ ഏൽപിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളും നൽകണം. മണ്ഡല മകരവിളക്ക് സീസണിൽ സന്നിധാനത്തെ പൊലീസ് കൺട്രോളറായി നിയോഗിച്ച ആർ. കൃഷ്ണകുമാറിന്റെ സർവീസ് വിവരങ്ങളും പെരുമാറ്റവും സ്വഭാവവുമടക്കം വിവരങ്ങൾ നൽകാനും ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
പൊലീസ് കൺട്രോളറെ മാറ്റി നിയമിച്ചതുമായി ബന്ധപ്പെട്ട ശബരിമല സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹരജിയിലാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.