Posted On
date_range Updated On
date_range ശബരി ചപ്പാത്തിയും കറിയും ബുധനാഴ്ച മുതല്‍
പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്തോടനുബന്ധിച്ച് പൊതുജനത്തിനായി ജില്ല ജയില്‍ കുറഞ്ഞവിലക്ക് ശബരി ചപ്പാത്തിയും കറിയും വില്‍ക്കുന്നതിന്‍െറ ഉദ്ഘാടനം ബുധനാഴ്ച നടക്കും. വൈകീട്ട് 3.30ന് സംസ്ഥാന ജയില്‍ വകുപ്പ് അധ്യക്ഷന്‍ അനില്‍കാന്ത് ഉദ്ഘാടനം ചെയ്യും. ദക്ഷിണമേഖല ജയില്‍ ഡി.ഐ.ജി ബി. പ്രദീപ് പങ്കെടുക്കും. ജയിലിലെ അന്തേവാസികളുടെ അധ്വാനം ഉപയോഗപ്പെടുത്തിയാണ് ചപ്പാത്തി നിര്‍മിക്കുന്നത്. രണ്ടുരൂപ നിരക്കില്‍ അഞ്ച് ചപ്പാത്തിക്ക് 10രൂപയും വെജിറ്റബിള്‍ കുറുമക്ക് 15രൂപ നിരക്കിലുമാണ് കവറുകളിലാക്കി വില്‍ക്കുന്നത്. ജയില്‍ ഗേറ്റിലെ കൗണ്ടറുകളിലൂടെയും മൊബൈല്‍ യൂനിറ്റുകള്‍ വഴിയുമാണ് വില്‍പന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.