ശബരിമല കേസ്​ വേഗത്തിൽ പരിഗണിക്കില്ല - സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമലയിൽ നിരീക്ഷകരെ നിയോഗിച്ച ഹൈകോടതി ഉത്തരവ് സ്​റ്റേ ചെയ്യണമെന്ന സംസ്​ഥാന സർക്കാറി​​​െൻറ ആവശ് യം അടിയന്തരമായി കേൾക്കില്ലെന്ന് സുപ്രീംകോടതി. ഹൈകോടതിയിലുള്ള ശബരിമല ഹരജികൾ ട്രാൻസ്ഫർ ചെയ്യണമെന്ന ആവശ്യവും ഉടൻ പരിഗണിക്കില്ല. സാധാരണ ക്രമമനുസരിച്ചേ ഹരജികൾ പരിഗണിക്കാനാവൂവെന്ന് വെള്ളിയാഴ്​ച ചീഫ് ജസ്​റ്റിസ്​ രഞ്​ജൻ ഗ ൊഗോയി വ്യക്തമാക്കി.

ക്രമസമാധാന പാലനത്തിനൊഴികെയുള്ള ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ റദ്ദാക്കിയാണ് ഹൈകോടതി നിരീക്ഷണത്തിന് ജസ്​റ്റിസുമാരായ പി.ആർ. രാമൻ, സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചത്. ഇത് തങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലാണെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞദിവസം സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ശബരിമല റിട്ട്, പുനഃപരിശോധന ഹരജികളുമായി.

ബന്ധമുള്ളതാണ് ഹൈകോടതിയിലുള്ള 23 ഹരജികൾ. ഇവ വിധി നടപ്പാക്കുന്നത് തടയാനുള്ളതാണെന്നു​ ചൂണ്ടിക്കാട്ടിയാണ്​ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ട്രാൻസ്ഫർ ഹരജി നൽകിയത്.

Tags:    
News Summary - Sabarimala Case Not Hear Urgently - SC - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.