കോഴിക്കോട്: ശബരിമലയിലെ സ്ഥിതിഗതികള്‍ പഠിക്കാൻ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച എം.പിമാരുടെ നാലംഗ സംഘം കേരളത്തിലെത്തി. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പട്ടികജാതി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ വിനോദ് സോംകാര്‍ എം.പി, പ്രഹ്ലാദ് ജോഷി എം.പി, നളിന്‍ കുമാര്‍ കട്ടീല്‍ എം.പി എന്നിവരാണ് ഉള്ളത്.
പൊതുജനങ്ങള്‍, വിശ്വാസികള്‍, ശബരിമല കർമസമിതി നേതാക്കൾ, ശബരിമലയില്‍ നാമജപത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടവർ, പാര്‍ട്ടി പ്രവര്‍ത്തകർ, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരുമായി സംഘം ചര്‍ച്ച നടത്തും. കെ. സുരേന്ദ്രനെ സംഘം ജയിലിൽ സന്ദര്‍ശിക്കും. ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തും. ഇതിെൻറ അടിസ്ഥാനത്തിൽ 15 ദിവസത്തിനകം ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാക്ക് റിപ്പോർട്ട് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.