ജീപ്പും കെ.എസ്​.ആർ.ടി.സി ബസും കൂട്ടിയിടിച്ച്​ ശബരിമല തീർത്ഥാടകർ മരിച്ചു

പത്തനംതിട്ട: പമ്പ ചാലക്കയത്ത്​ ജീപ്പും കെ.എസ്​.ആർ.ടി.സി ബസും കൂട്ടിയിടിച്ച്​ രണ്ട്​ ശബരിമല തീർത്ഥാടകർ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്​ ഭരതന്നൂർ സ്വ​ദേശികളായ സരോജിനിയമ്മ,സരസ്വതിയമ്മ എന്നിവരാണ്​ മരിച്ചത്​. പുലർച്ചെ രണ്ടുമണിയോടെയായിരുന്നുഅപകടം. ശബരിമല സന്ദർശനം കഴിഞ്ഞ്​ മടങ്ങുന്നവർ സഞ്ചരിച്ച ജീപ്പിൽ നിയന്ത്രണം വിട്ട കെ.എസ്​.ആർ.ടി.സി ബസ്​ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ജീപ്പ്​ യാത്രികരായ രണ്ട്​ കുട്ടികളുൾപ്പെടെ എട്ടു ​േപർക്ക്​ പരിക്കേറ്റു. ജീപ്പ്​ ഡ്രൈവർ സുജിത്​ ഗുരുതരാവസ്​ഥയിലാണ്​. ​പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മറ്റി. മറ്റുള്ളവർ പത്തനംതിട്ടയിൽ തന്നെയാണ്​.  മരിച്ചവരുടെ മൃതദേഹം നിലക്കൽ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു​.

Tags:    
News Summary - sabarimala accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.