ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ നി​രോ​ധ​നാ​ജ്ഞ ന​വം​ബ​ര്‍ 30​ അ​ര്‍ധ​രാ​ത്രി​വ​രെ നീ​ട്ടി. ന​വം​ബ​ര്‍ 15ന് ​അ​ര്‍ധ​രാ​ത്രി നി​ല​വി​ൽ​വ​ന്ന നി​രോ​ധ​നാ​ജ്ഞ​യാ​ണ്​​ നീ​ട്ടി​യ​ത്. നി​രോ​ധ​നാ​ജ്ഞ തീ​ർ​ഥാ​ട​ന​കാ​ലം മു​ഴു​വ​ൻ തു​ട​ര​ണ​മെ​ന്ന്​ പ​ത്ത​നം​തി​ട്ട എ​സ്.​പി, ക​ല​ക്​​ട​ർ പി.​ബി. നൂ​ഹി​ന്​​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു.

സ​ന്നി​ധാ​ന​ത്തും നി​ല​ക്ക​ലി​ലും ബി.​ജെ.​പി, സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച്​ കൂ​ട്ട​നാ​മ​ജ​പ​വും ​പ്രതിഷേധവും സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​രോ​ധ​നാ​ജ്ഞ നീ​ട്ടു​ന്ന​തെ​ന്ന്​ ക​ല​ക്​​ട​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.ഇ​ല​വു​ങ്ക​ല്‍ മു​ത​ല്‍ സ​ന്നി​ധാ​നം​വ​രെ മു​ഴു​വ​ന്‍ റോ​ഡു​ക​ളി​ലും ഉ​പ​റോ​ഡു​ക​ളി​ലും ഇ​ത്​ ബാ​ധ​ക​മാ​യി​രി​ക്കും.

സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നീ സ്ഥലങ്ങളിൽ 11 ദിവസമായി നിരോധനാജ്ഞയാണ്. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് കഴിഞ്ഞദിവസം റിപ്പോർട്ട് നൽകിയെങ്കിലും 4 ദിവസത്തേക്കു മാത്രമാണു ദീർഘിപ്പിച്ചത്​.

Tags:    
News Summary - Sabarimala - 144 extented - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.