തൃശൂർ: കമ്മ്യൂണിസ്‌റ്റ് ആചാര്യനും കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയുമായ ഇ.എം.എസിന്റെ ഇളയ മകൻ എസ്. ശശി (67) മുംബൈയിൽ അന്തരിച്ചു. മകൾ അപർണയുടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചു.
ദേശാഭിമാനി ചീഫ് അക്കൗണ്ട്‌സ് മാനേജരായിരുന്നു. ഇ.എം.എസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു താമസം. സി.പി.എം ദേശാഭിമാനി മാനേജ്‌മെന്റ് ബ്രാഞ്ച് അംഗമായിരുന്നു.
പരേതയായ ആര്യ അന്തര്‍ജനമാണ് മാതാവ്. ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ.എസ്. ഗിരിജയാണ് ഭാര്യ.
മക്കൾ: അനുപമ, അപർണ, ശശി. മരുമക്കൾ: എ.എം. ജിഗീഷ് (ദി ഹിന്ദു, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ഡൽഹി), രാജേഷ് ജെ. വർമ.
ഡോ. മാലതി, പരേതനായ ഇ.എം. ശ്രീധരന്‍, ഇ.എം രാധ (വനിതാ കമ്മീഷന്‍ അംഗം) എന്നിവരാണ് സഹോദരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.