Posted On
date_range Updated On
date_range രാജേന്ദ്രൻ എം.എൽ.എ വീണ്ടും ഭൂമി വിവാദത്തില്‍
മൂന്നാര്‍: വീടിനു സമീപത്തെ ഭൂമി എസ്. രാജേന്ദ്രൻ എം.എൽ.എ മണ്ണിട്ട് നികത്തി കൈയേറിയെന് ന പരാതിയിൽ അന്വേഷണം. അനുമതിയില്ലാതെ മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് മണ്‍ഭിത്തി ഇടിച്ചിരുന്നു. ഇൗ മണ്ണ് രാജേന്ദ്രെൻറ വീടിനു സമീപത്ത് കൽഭിത്തി നിര്‍മിച്ച് നിക്ഷേപിച്ചെന്നാണ് പരാതി.
പരാതി ലഭിച്ചതായും ഭൂമി സംബന്ധമായ രേഖകള്‍ പരിശോധിക്കാന്‍ കെ.ഡി.എച്ച് വില്ലേജ് ഓഫിസറെ ചുമതലപ്പെടുത്തിയതായും സബ് കലക്ടര്‍ രേണുരാജ് പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.