ചീഫ് സെക്രട്ടറി അയഞ്ഞു, രാജിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശകാരത്തിനിരയായതിനത്തെുടര്‍ന്ന്  രാജിക്കൊരുങ്ങിയ ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദ് തീരുമാനത്തില്‍നിന്ന് പിന്‍വാങ്ങി. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട് അനുനയിപ്പിച്ചതിനത്തെുടര്‍ന്നായിരുന്നു നിലപാട് മാറ്റം. കീഴ്ജീവനക്കാരുടെ സാന്നിധ്യത്തില്‍ ശകാരമേറ്റ സാഹചര്യത്തില്‍ ഇനി സ്ഥാനത്ത് തുടരേണ്ടതില്ളെന്നായിരുന്നു വിജയാനന്ദിന്‍െറ നിലപാട്. എന്നാല്‍, മന്ത്രിമാരായ ഡോ. തോമസ് ഐസക്, മാത്യു ടി. തോമസ് എന്നിവര്‍ അദ്ദേഹവുമായി പലതവണ  സംസാരിക്കുകയും തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ചര്‍ച്ചയുടെ വിവരങ്ങള്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചതിനു പുറമേ, ചെന്നൈയിലുള്ള മുഖ്യമന്ത്രിയും ചീഫ്സെക്രട്ടറിയുമായും ആശയവിനിമയം നടന്നു. വിശ്വാസമില്ളെന്ന രീതിയിലല്ല സംസാരിച്ചതെന്നും കടുത്ത തീരുമാനത്തിന്‍െറ സാഹചര്യമില്ളെന്നും പിണറായിയും വിജയാനന്ദിനോട്  പറഞ്ഞതായാണ് വിവരം. മുഖ്യമന്ത്രി ശാസിച്ചെന്നും രാജിക്കൊരുങ്ങിയെന്നുമുള്ള വാര്‍ത്തയില്‍ കഴമ്പില്ളെന്നും കെട്ടുകഥമാത്രമാണെന്നും ചീഫ്സെക്രട്ടറി വ്യക്തമാക്കി.  വിരമിക്കാന്‍ രണ്ടു മാസം മാത്രം ശേഷിക്കെ രാജിയിലേക്ക് പോകരുതെന്ന് ഉദ്യോഗസ്ഥരും ചീഫ്സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഐ.എ.എസുകാര്‍ ഉന്നയിച്ച വിഷയത്തില്‍ ചര്‍ച്ച നടക്കുമെന്ന സൂചന മന്ത്രിമാരും ചീഫ്സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, വിജിലന്‍സും ഐ.എ.എസുകാരും തമ്മില്‍ ഉടലെടുത്ത ഭിന്നതക്ക് പരിഹാരമൊന്നും തെളിഞ്ഞിട്ടില്ല. തങ്ങളെ ശകാരിക്കുകയും വിജിലന്‍സ് ഡയറക്ടറെ പിന്തുണക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നിലപാടില്‍ ഒരു വിഭാഗം ഐ.എ.എസുകാര്‍ അമര്‍ഷത്തിലാണ്. മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെടാന്‍ മുന്നില്‍ നിന്ന ധന അഡീഷനല്‍ ചീഫ്സെക്രട്ടറി കെ.എം. ഏബ്രഹാം ചൊവ്വാഴ്ച  ഓഫിസിലത്തെിയില്ല. പനിയാണെന്നാണ് വിശദീകരണം. നീണ്ട അവധിയെ കുറിച്ചും ചിലര്‍ ആലോചിക്കുന്നു. എല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് മന്ത്രിമാര്‍ ഇവരെ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - S M Vijayanand pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.