തിരുവനന്തപുരം വിമാനത്താവളത്തിൽ  റഷ്യക്കാരൻ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ റഷ്യക്കാരൻ കെട്ടിടത്തിനു മുകളിൽനിന്നു ചാടി മരിച്ചു. റഷ്യക്കാരനായ ഡാനിയേൽ (50) ആണ് ആത്മഹത്യ ചെയ്തത്. ഇന്നു പുലർച്ചെയാണ് സംഭവം. മുംബൈയിലേക്കു പോകാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഡാനിയല്‍. 

ഇയാൾ കെട്ടിടത്തിൽ നിന്നു ചാടുന്നത് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കണ്ടിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Russian citizen suiceide at tvm airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.