തിരുവനന്തപുരം: അക്കാദമിക് മികവിൽ മുന്നിലെത്തിയിട്ടും കേന്ദ്രസർക്കാറിെൻറ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാനിൽനിന്നുള്ള (റുസ) ഫണ്ടിന് സാേങ്കതിക കുരുക്കിൽ അകപ്പെട്ട് സംസ്ഥാനത്തെ ആറ് കോളജുകൾ. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിലപാടും കോളജുകൾക്ക് തിരിച്ചടിയായി.
ആലപ്പുഴ എസ്.ഡി, ചാലക്കുടി എസ്.എച്ച്, കോഴിക്കോട് പ്രൊവിഡൻസ്, തിരുവനന്തപുരം ലയോള, പത്തനംതിട്ട കത്തോലിക്കേറ്റ്, ഗുരുവായൂർ ലിറ്റിൽ ഫ്ലവർ എന്നീ കോളജുകൾക്കാണ് ഉയർന്ന ഗ്രേഡിങ് ഫണ്ട് ലഭിക്കുന്നതിന് കുരുക്കായത്. റുസ ഫണ്ടിന് അക്കാദമിക മികവ് മാനദണ്ഡമാക്കുേമ്പാൾതന്നെയാണ് ഇൗ കോളജുകൾക്ക് മാത്രം തുക അനുവദിക്കാതെപോയത്.
ആറ് കോളജുകളും നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിെൻറ (നാക്) 3.50ന് മുകളിൽ സ്കോറോടുകൂടി എ പ്ലസ് ഗ്രേഡ് നേടിയവയാണ്. റുസയുടെ പദ്ധതി പ്രകാരം 2.5 മുതൽ 3.5 വരെ സ്കോറോടുകൂടി നാക് ഗ്രേഡിങ് നേടിയ കോളജുകൾക്ക് അടിസ്ഥാന സൗകര്യവികസനത്തിന് രണ്ട് കോടി ലഭിക്കും. കേരളത്തിൽ മാത്രം ഇൗ ഗണത്തിൽ 98 കോളജുകൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ഗ്രേഡിങ് സ്കോർ ഉയർന്നതിനാൽ ഇൗ ആറ് കോളജുകളുടെയും അപേക്ഷ മാനവശേഷി മന്ത്രാലയം നിരസിക്കുകയായിരുന്നു. ഉയർന്ന ഗ്രേഡിങ് ഉള്ള കോളജുകൾ സ്വയംഭരണ പദവിക്കായി അപേക്ഷിക്കാനാണ് കേന്ദ്രത്തിെൻറ നിർദേശം. 3.5 സ്കോറിന് മുകളിൽ നാക് പദവിയുള്ള സ്വയംഭരണ കോളജുകൾക്ക് റുസയിൽ അഞ്ച് കോടിയുടെ പദ്ധതിയുണ്ട്.
സംസ്ഥാനത്ത് ഇത്തവണ അഞ്ച് സ്വയംഭരണ കോളജുകൾക്ക് ഇൗ ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഫണ്ട് ലഭിക്കാത്ത ആറ് കോളജുകൾക്ക് സ്വയംഭരണപദവിക്ക് സംസ്ഥാന സർക്കാറിെൻറ നയം തടസ്സവുമാണ്. പുതിയ സ്വയംഭരണ കോളജുകൾ വേണ്ടെന്ന നിലപാടിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. സർക്കാറിെൻറ നിരാക്ഷേപ പത്രം (എൻ.ഒ.സി) ലഭിക്കാതെ യു.ജി.സിയുടെ സ്വയംഭരണ പദവിക്കായി അപേക്ഷിക്കാനുമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.