17ന് യു.ഡി.എഫ് കരിദിനം; സി.പി.എം റിസര്‍വ് ബാങ്ക് മാര്‍ച്ച്

തിരുവനന്തപുരം: നോട്ട്പ്രതിസന്ധി രൂക്ഷമാകവെ യു.ഡി.എഫും ഇടതുകക്ഷികളും സമരരംഗത്ത്. കേന്ദ്രനടപടിക്കെതിരെ യു.ഡി.എഫ് നവംബര്‍ 17ന് കരിദിനം ആചരിക്കും. സി.പി.എം അന്ന് റിസര്‍വ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തും. സി.പി.ഐ ചൊവ്വാഴ്ച റിസര്‍വ് ബാങ്കിന്‍െറ തിരുവനന്തപുരം, തൃശൂര്‍ ഓഫിസുകളിലേക്കും മറ്റ് ജില്ലകളില്‍ എസ്.ബി.ഐയിലേക്കും മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. സി.ഐ.ടി.യു ഇന്ന് രാജ്ഭവനിലേക്കും മാര്‍ച്ച് നടത്തും.
ഇടത്-വലത് മുന്നണികള്‍ ഇക്കാര്യത്തില്‍ സമാനനിലപാടാണ് സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാറിനെതിരെ ജനരോഷമുയര്‍ന്ന സാഹചര്യത്തില്‍ അത് അനൂകൂലമാക്കാനാണ് മുന്നണികളുടെ നീക്കം. 17ന് കരിദിനം ആചരിക്കാന്‍ യു.ഡി.എഫിന്‍െറ അടിയന്തരയോഗമാണ് തീരുമാനിച്ചത്. സംസ്ഥാനത്തെമ്പാടും പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിക്കും. തലസ്ഥാനത്ത് ഏജീസ് ഓഫിസിന് മുന്നില്‍ നേതാക്കള്‍ ധര്‍ണ നടത്തും. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകുമെന്നതിനാല്‍ മറ്റ് രൂപത്തിലുള്ള സമരം നടത്തില്ല. അന്നുതന്നെ മുഖ്യമന്ത്രിയുമായി ചര്‍ച്ചയും നടത്തും. തിങ്കളാഴ്ച യു.ഡി.എഫ് യോഗത്തിന് പിന്നാലെ നേതാക്കള്‍ റിസര്‍വ് ബാങ്ക് റീജനല്‍ ഡയറക്ടറെ കണ്ടു. അവശ്യസേവനങ്ങള്‍ക്ക് ഇളവ് നല്‍കുക, സഹകരണ മേഖലയെ വിശ്വാസത്തിലെടുക്കുക, കൂടുതല്‍ പണമത്തെിക്കുക, പ്രശ്നം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍  അടിയന്തരനടപടി ആവശ്യപ്പെട്ട് 17ന് റിസര്‍വ് ബാങ്കിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുന്നതിനുപുറമെ സംസ്ഥാനത്തെ എല്ലാ ലോക്കല്‍ കേന്ദ്രത്തിലും സായാഹ്നധര്‍ണ സംഘടിപ്പിക്കാനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നോട്ടുകള്‍ പിന്‍വലിച്ചത് മൂലമുള്ള  ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് ബദല്‍ സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കും വരെ പഴയ നോട്ടുകളുടെ സാധുത തുടരണം. ബദല്‍സംവിധാനങ്ങള്‍ ഒരുക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഫലപ്രാപ്തിയിലത്തെിയില്ളെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

Tags:    
News Summary - rupee emergency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.