ആർ.എസ്.എസിന്‍റെ പ്രവർത്തനം ഭാരതാംബക്കുള്ള സമർപ്പണം -ഗവർണർ

കൂട്ടിക്കൽ: ആർ.എസ്.എസിന്റെയും സേവാഭാരതിയുടെയും പ്രവർത്തനങ്ങൾ ഭാരതാംബക്കുള്ള സമർപ്പണമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. 2021 ലെ പ്രളയത്തിൽ ഭവനരഹിതരായ എട്ടു പേർക്ക് സേവാഭാരതി നിർമിച്ചു നൽകുന്ന വീടിന്‍റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു ഗവർണർ.

സംഘടനയുടെ സേവനങ്ങളെ സമൂഹത്തിൽ തെറ്റിദ്ധരിപ്പിക്കാനാണ്​ ശ്രമം. ജനങ്ങളെ സേവിക്കുക എന്ന കാര്യത്തിൽ അടിയുറച്ചാണ് സംഘടനയുടെ പ്രവർത്തനം. ഇത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയല്ല. സർക്കാരിനെ കൊണ്ട് എല്ലാ സേവന പ്രവർത്തനങ്ങളും ചെയ്യാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ പൊതു സഹകരണം അനിവാര്യമാണ്.

‘തലചായ്ക്കാനൊരിടം’ പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതി ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് കൂട്ടിക്കൽ പ്രളയബാധിതർക്ക് നിർമിച്ചു നൽകുന്ന വീടുകളിൽ എട്ടു വീടുകളുടെ താക്കോൽദാനമാണ് കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിൽ നിർവഹിച്ചത്.

ട്രെയിനിന് ഭാരതാംബ ചിത്രവുമായി സ്വീകരണം

പാ​ല​ക്കാ​ട്: മ​ല​ബാ​ർ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് പാ​ല​ക്കാ​ട്ടേ​ക്ക് പു​തു​താ​യി അ​നു​വ​ദി​ച്ച ട്രെ​യി​നി​ന് ഭാ​ര​താം​ബ​യു​ടെ ചി​ത്ര​വു​മാ​യി ബി.​ജെ.​പി​യു​ടെ സ്വീ​ക​ര​ണം. കോ​ഴി​ക്കോ​ട്ടു​നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്കും തി​രി​ച്ച് ക​ണ്ണൂ​രി​ലേ​ക്കു​മു​ള്ള പാ​ല​ക്കാ​ട്-​ക​ണ്ണൂ​ർ സ്പെ​ഷ​ൽ ട്രെ​യി​നി​നെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​ൻ ഉ​ച്ച​യോ​ടെ പാ​ല​ക്കാ​ട് ജ​ങ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ബി.​ജെ.​പി ഈ​സ്റ്റ് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

Tags:    
News Summary - RSS's work is a dedication to Bharat Mata -viswanath arlekar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.