ബോംബ് നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

മുഴപ്പിലങ്ങാട് (കണ്ണൂർ): നാടൻ ബോംബ് നിർമിച്ച് സ്ഫോടനം നടത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. ബോംബ് നിർമാണ പരിശീലനം നൽകിയ തലശ്ശേരി വേലിക്കോത്ത് വി.വി. ധനുഷിനെയാണ് (18) എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

മുഴപ്പിലങ്ങാട് ദീപ്തി റോഡിനു സമീപം വിവേകാനന്ദ നഗറിലെ ബന്ധുവീട്ടിലാണ് ഇയാൾ താമസിക്കുന്നത്. കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട്ടെ വിവേകാനന്ദ നഗറിൽ ബോംബ് നിര്‍മാണ പരിശീലനം നടത്തുന്നതും പിന്നീട് ബോംബ് പൊട്ടിക്കുന്നതുമായ വിഡിയോ ദൃശ്യം ചിലർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതേതുടർന്ന് പൊലീസ് സ്വമേധയാ നടത്തിയ അന്വേഷണത്തിലാണ് ധനുഷ് പിടിയിലായത്.

കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന കാര്യം അന്വേഷണശേഷമേ പറയാനാവൂ എന്ന് എടക്കാട് എസ്.ഐ എൻ. ദിജേഷ് പറഞ്ഞു. സംഭവത്തിൽ പങ്കുള്ള യുവാക്കൾതന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി ഇത് പ്രചരിപ്പിച്ചതെന്നും എസ്.ഐ പറഞ്ഞു.

ബോംബ് നിർമിക്കാനും ഉപയോഗിക്കാനുമുള്ള പരിശീലനവും അത് പൊട്ടിക്കുന്നതും വിഡിയോയിൽ ഉണ്ടായിരുന്നു. പുറത്തുനിന്നുള്ള ആളുകൾ വന്നാണ് ഇവിടെ യുവാക്കൾക്ക് ഇത്തരത്തിൽ പരിശീലനം നൽകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പകൽ നടന്ന ഈ സംഭവത്തിൽ കേസെടുക്കാൻ പൊലീസ് വൈകിയതായും നാട്ടുകാർ ആരോപിക്കുന്നു.

Tags:    
News Summary - RSS worker arrested for making bomb and circulated it on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.