Posted On
date_range Updated On
date_range സന്നിധാനത്ത് എന്തിനും തയ്യാറായ കര്‍സേവകരെ നിയോഗിച്ചിട്ടുണ്ടെന്ന് ആര്‍.എസ്.എസ്
കോഴിക്കോട്: സന്നിധാനത്ത് എന്തിനും തയ്യാറായ കര്‍സേവകരെ നിയോഗിച്ചിട്ടുണ്ടെന്ന് ആര്‍.എസ്.എസ് നേതാവിന്റെ വെളിപ്പെടുത്തല്‍. അടുത്ത 60 ദിവസം ശബരിമലയില്‍ എന്ത് നടക്കണമെന്ന് തീരുമാനിച്ചു കഴിഞ്ഞെന്ന് ആര്‍.എസ്.എസ് സംസ്ഥാന ഘോഷ് പ്രമുഖ് പി ഹരീഷ് പറഞ്ഞു.
പൊലീസോ മന്ത്രിമാരോ വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഏത് പാതിരാത്രിയും എന്തിനും തയ്യാറായിരിക്കണമെന്ന് നിര്‍ദേശം നല്‍കിയെന്നും പി. ഹരീഷ് വെളിപ്പെടുത്തി.
മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് പങ്കെടുത്ത പരിപാടിയിലേക്ക് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ച് പൊലീസ് തടയുകയുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഹരീഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.