തിരുവനന്തപുരം: ഉത്തരേന്ത്യയിൽ പയറ്റിത്തെളിഞ്ഞ ആൾക്കൂട്ട ആക്രമണം കേരളത്തിലേക് കും വ്യാപിപ്പിച്ച് സംഘ്പരിവാർ. അധികാരം കൈയാളാൻ ഉത്തരേന്ത്യയിൽ പശു സംരക്ഷണത്തി െൻറയും ലവ് ജിഹാദിെൻറയും പേരിലാണ് ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും സ്ത്രീകൾക് കും എതിരെ ആൾക്കൂട്ട ആക്രമണം അരങ്ങേറുന്നത്. എന്നാൽ, ഇതുവരെ രാഷ്ട്രീയ മേൽക്കോയ്മ നേടാൻ കഴിയാത്ത കേരളത്തിൽ അത് വിശ്വാസത്തിെൻറ പേരിൽ ഭരണഘടനയെയും സുപ്രീംകോടതി വിധിയെയും അനുകൂലിക്കുന്നവർക്ക് എതിരെയാണ്. സ്ത്രീകൾ, ദലിതർ, മാധ്യമപ്രവർത്തകർ, തൊഴിലാളി യൂനിയനുകൾ, രാഷ്ട്രീയ എതിരാളികളുടെ ഒാഫിസ്, വീടുകൾ, പൊലീസ് സ്റ്റേഷൻ എന്നീ വിഭാഗങ്ങളാണ് അക്രമത്തിെൻറ ഇരകൾ.
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെതുടർന്ന് മൂന്നുമാസമായി സംസ്ഥാനം കണ്ട അക്രമപരമ്പരയുടെ മറ്റൊരു ഘട്ടമാണ് ആൾക്കൂട്ട അക്രമമായി അരേങ്ങറുന്നത്. നേരത്തേ ശബരിമലയിൽ പോകാൻ താൽപര്യം പ്രകടിപ്പിെച്ചത്തിയ ഭക്തകളായ സ്ത്രീകൾക്കുനേരെ സന്നിധാനത്തും അവരുടെ വീടുകളും ജോലി സ്ഥലവും നാട്ടിൽ ഉപരോധിച്ചുമായിരുന്നു ഒറ്റതിരിഞ്ഞ അക്രമം നടന്നത്. സന്നിധാനത്ത് അക്രമം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്തു. തുടക്കംമുതൽ ബി.ജെ.പിയിൽനിന്ന് നേതൃത്വം ഏറ്റെടുത്ത ആർ.എസ്.എസ് നിയന്ത്രണത്തിലാണ് അക്രമം അരങ്ങേറിയത്. സന്നിധാനത്ത് അടക്കം പൊലീസ് ശക്തമായ നടപടികളിലേക്ക് നീങ്ങിയതോടെ പിൻവാങ്ങിയ സംഘ്പരിവാർ പുതിയ തന്ത്രത്തിലേക്ക് മാറി.
നേതാക്കൾ പിന്നണിയിലേക്ക് നീങ്ങി, ആൾക്കൂട്ടത്തെ ഇറക്കി വിശ്വാസികളുടെ പേരിൽ അക്രമം അരങ്ങേറി. കണ്ടാലറിയാവുന്നവർ എന്ന ഗണത്തിലേക്ക് അക്രമികളെ മാറ്റി രക്ഷിക്കാനാവുമെന്ന് മാത്രമല്ല ഉത്തരവാദിത്തം രാഷ്ട്രീയനേതൃത്വത്തിന് കൈയൊഴിയാനും കഴിയുമെന്ന നേട്ടം ഇതിനുണ്ടെന്ന് സാമൂഹിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ മുദ്രാവാക്യങ്ങളില്ലാതെ ‘ശരണം വിളിച്ചെത്തുന്ന’ ആൾക്കൂട്ടം രാഷ്ട്രീയ എതിരാളികളെ ആശയക്കുഴപ്പത്തിലാക്കുമെന്ന കണക്കുകൂട്ടലും പിന്നിലുണ്ടായിരുന്നു. ശബരിമലയിലെ സ്ത്രീ ദർശനം ആൾക്കൂട്ട അക്രമം വ്യാപകമാക്കാനുള്ള അവസരമാക്കി സംഘ്പരിവാർ. ശബരിമല കർമസമിതിയെന്ന വിശ്വാസി സമൂഹത്തിെൻറ പേരിൽ ബുധനാഴ്ച ഉച്ചമുതൽ ഇത് ആരംഭിച്ചു.
മൂന്ന് മാസത്തിനിടെ ഏഴാം ഹർത്താലിലേക്ക് കടന്ന സംഘ്പരിവാർ രാത്രിയുടെ മറവിൽതന്നെ വരാനിരിക്കുന്ന അക്രമത്തിെൻറ സൂചന നൽകി. മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ച് വളഞ്ഞിട്ട് ആക്രമിച്ച് അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തടഞ്ഞു. രാഷ്ട്രീയ എതിരാളികളുടെ ഒാഫീസും വീടും എന്നതിലുപരി പോലീസുമായി നേരിട്ട് ഏറ്റുമുട്ടിയ ആൾക്കൂട്ടത്തിലൂടെ സംഘ് പരിവാർ കൃത്യമായ സന്ദേശം നൽകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.