Posted On
date_range Updated On
date_range ആർ.എസ്.എസ് തലവനാണ് ഗവർണറുടെ റിമോർട്ട് കൺട്രോളറെന്ന് മന്ത്രി എം.ബി. രാജേഷ്
കണ്ണൂർ: സംസ്ഥാന സർക്കാറിനെതിരെ ആർ.എസ്.എസ് ഭരണഘടന തലവനെ ആയുധമാക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ മുൻവിധിയോടെയാണ് പ്രവർത്തിക്കുന്നത്. അദ്ദേഹം ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ഇതിനകം വ്യക്തമായിരിക്കുകയാണ്.
ആർ.എസ്.എസ് തലവനുമായുള്ള കൂടിക്കാഴ്ചയിലൂടെ ഗവർണറുടെ റിമോർട്ട് കൺട്രോൾ എവിടെ നിന്നാണെന്ന് മനിസ്സിലായിരിക്കുകയാണ്. ഗവർണറെ ഉപയോഗിച്ച് ആർ.എസ്.എസ് ഭരണഘടന പ്രതിസന്ധി സൃഷ്ട്ടിക്കുകയാണ്. എൽ.ഡി.എഫ് സർക്കാറിനെ ലക്ഷ്യംവെച്ച് വലിയ ഉപജാപം അരങ്ങേറുകയാണ് എന്നതാണ് ഇതിലൂടെയെല്ലാം മനസ്സിലാക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.