സംവിധായകൻ പ്രിയനന്ദനന് നേരെ സംഘ്​പരിവാർ ആക്രമണം

ചേർപ്പ് (തൃശൂർ): സിനിമ സംവിധായകനും ദേശീയ അവാർഡ്​ ജേതാവുമായ പ്രിയനന്ദനന് നേരെ സംഘ്​പരിവാർ ആക്രമണം. തലയിലൂടെ ചാ ണകം കലക്കിയ വെള്ളം ഒഴിക്കുകയും മർദിക്കുകയും ചെയ്തു. കൃത്യത്തിന്​ ശേഷം ഒളിവിൽ പോയ ആർ.എസ്.എസ് മുൻ മുഖ്യശിക്ഷകും ബി.ജെ.പി പ്രവർത്തകനുമായ വല്ലച്ചിറ നടുവിൽവീട്ടിൽ സരോവറിനെ (26) മണിക്കൂറുകൾക്കകം പൊലീസ് അറസ്​റ്റ്​ ചെയ്തു.

വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ പ്രിയനന്ദനൻ വല്ലച്ചിറയിലെ വീടിനടുത്തുള്ള കടയിലേക്ക് പോകു​േമ്പാഴായിരുന്നു ആക ്രമണം. ചാണകവെള്ളം കൊണ്ട​ുവന്ന പാത്രംകൊണ്ട് അക്രമി പിൻകഴുത്തിൽ മർദിക്കുകയും ചെയ്​തു. ആക്രമണംകണ്ട് നാട്ടുകാ ർ ഓടിയെത്തുമ്പോഴേക്കും സരോവർ ഓടി രക്ഷപ്പെട്ടു. ചെവിക്കും കഴുത്തിനും പരിക്കേറ്റ പ്രിയനന്ദനനെ ചേർപ്പ് ഗവ. ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. സരോവറിനെതിരെ കലാപശ്രമത്തിനുൾ​െപ്പടെ ചേർപ്പ് പൊലീസ്​ കേസെടുത്തു.

സാധാരണ രാവി ലെ ഏഴരയോടെ പാല്‍ വാങ്ങാനും ചായ കുടിക്കാനുമായി പ്രിയനന്ദനന്‍ പുറത്ത്​ പോകാറുണ്ട്​. വെള്ളിയാഴ്ച ഒമ്പതിനാണ് വീട ്ടില്‍നിന്ന് പുറത്തിറങ്ങിയത്​. വീടിന് 200 മീറ്ററോളം അകലെയുള്ള കടയുടെ സമീപമെത്തിയപ്പോള്‍ കാത്തിരുന്ന അക്രമി ​ബ ക്കറ്റിൽ കരുതിയ ചാണകവെള്ളം ഒഴിക്കുകയായിരുന്നു. ‘അയ്യപ്പനെ പറയാൻ നീ ആരാടാ’എന്ന്​ ആക്രോശിച്ചതായി പ്രിയനന്ദന ൻ പൊലീസിന്​ നൽകിയ പരാതിയിൽ പറഞ്ഞു. ഇത് സൂചനയാണെന്നും ബാക്കി പിന്നാലെ വരുമെന്നും ഭീഷണിമുഴക്കിയെന്നും പൊലീസിനെ അറിയിച്ചു.

സംഭവം അറിഞ്ഞ്​ ഇരിങ്ങാലക്കുട ഡിവൈ.എസ്​.പി ഫേമസ്​ വർഗീസ്​ ചേർപ്പ് ആശുപത്രിയിലെത്തി പ്രിയനന്ദ​നെ കണ്ടു. ആക്രമണം നടത്തിയ ശേഷം ഇയാൾ ബസിൽ കയറി രക്ഷപ്പെട്ടതായി സമീപവാസികൾ പറഞ്ഞു.ആക്രമണത്തിൽ പ്രതിഷേധിച്ച് ചാത്തക്കുടത്ത് പ്രകടനവും പൊതുയോഗവും നടന്നു. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്​ ഉൾ​െപ്പടെ രാഷ്​ട്രീയ, സാമൂഹിക, സാംസ്​കാരിക രംഗത്തെ പ്രമുഖർ സന്ദർശിച്ചു. ആക്രമണംകൊണ്ടും ഭീഷണികൊണ്ടും ത​​​​െൻറ നിലപാടുകളെ തകർക്കാനാവില്ലെന്ന് പ്രിയനന്ദനൻ പറഞ്ഞു. പുരോഗമനപക്ഷത്ത് നിലയുറപ്പിച്ച് മുന്നോട്ട്​ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത കുറിപ്പിൽ പ്രിയനന്ദനൻ അയ്യപ്പനെ മോശമായി പരാമർശിച്ചുവെന്ന്​ ആരോപിച്ച്​ സംഘ്​പരിവാർ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. മാപ്പ്​ ചോദിക്കില്ലെന്ന്​ വ്യക്തമാക്കിയ പ്രിയനന്ദനൻ, പരാമർശത്തിലെ ഭാഷാപ്രയോഗത്തിലെ പിഴവ് ​ബോധ്യമായതിനാൽ കുറിപ്പ് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആർ.എസ്.എസ്- ബി.ജെ.പി സംഘടനകൾ സംവിധായക​​​​െൻറ വീട്ടിലേക്ക് മാർച്ച്​ നടത്തി. പുതിയ സിനിമയായ ‘പാതിരാക്കാല’ത്തി​​​​െൻറ റിലീസിങ്​ തടയുമെന്ന്​ ഭീഷണിയുമുണ്ടായിരുന്നു. വീടിന്​ നേരെ ആക്രമണം ഉണ്ടാകുമെന്ന സൂചനയിൽ കുറച്ച്​ ദിവസം പൊലീസ് കാവൽ ഏർപ്പെടുത്തി. ഇത്​ പ്രിയനന്ദനൻതന്നെ ആവശ്യപ്പെട്ട് പിൻവലിപ്പിച്ചു.​ അതിന് പിന്നാലെയാണ് ആക്രമണം നടന്നത്​.

പ്രിയനന്ദനെതിരായ ആക്രമണം: ഗൗരവ നടപടിയെന്ന്​ മുഖ്യമന്ത്രി
തിരുവനന്തപുരം: സംവിധായകൻ പ്രിയനന്ദനെതിരായ ആക്രമണം ആവിഷ്​കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്​ ​െവച്ചുപൊറുപ്പിക്കില്ലെന്നും ഗൗരവമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ അസഹിഷ്​ണുത വളർന്നു​വരുന്നു​െവന്നതി​​​​െൻറ തെളിവാണിത്​. ഉത്​പതിഷ്​ണുക്കൾക്ക്​ ജീവന്​ ഭീഷണിയുള്ള കാലമാണ്​. സംഘ്​പരിവാറിൽനിന്നാണ്​ ഇതുണ്ടാകുന്നത്​. അക്രമം അപലപനീയമാണ്​. ഫേസ്ബുക്ക്​​ പോസ്​റ്റി​​​​െൻറ പേരിൽ ദിവസങ്ങൾക്കുമുമ്പ് ഇദ്ദേഹത്തിനെതിരെ സംഘ്​പരിവാർ സംഘടനകൾ ഭീഷണിയും സൈബർ ആക്രമണവും നടത്തിയിരു​െന്നന്നും അദ്ദേഹം പറഞ്ഞു.


പ്രിയനന്ദനനെ ആക്രമിച്ചത്​ ഗോപാലകൃഷ്​ണ​​​​െൻറ ആഹ്വാനപ്രകാരം -അശോകൻ ചരുവിൽ
തൃശൂർ: പ്രമുഖ ചലച്ചിത്ര സംവിധായകനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രിയനന്ദനന്​ നേരെയുണ്ടായ ആക്രമണം ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണ​​​​െൻറ ആഹ്വാന പ്രകാരമാ​െണന്ന്​ പു.ക.സ ജനറൽ സെക്രട്ടറി അ​ശോകൻ ചരുവിൽ. ആക്രമണം ആസൂത്രിതമാണ്​. ശബരിമലയിലുണ്ടായ ദയനീയമായ പരാജയത്തി​​​​െൻറ കണക്ക് കേരളത്തി​​​​െൻറ നവോത്ഥാന ധൈഷണിക ജീവിതത്തോട് തീർക്കാനാണ് സംഘ്​പരിവാറി​​​​െൻറ തീരുമാനം. കേരളത്തിൽ സ്ത്രീത്വം ക്രൂരമായി അപമാനിക്കപ്പെടുന്നത് ഇതി​​​​െൻറ ഭാഗമായാണ്. മനുഷ്യൻ പുലർത്തുന്ന ആശയങ്ങളെയും അഭിപ്രായ ധീരതയേയും അവർ ഭയപ്പെടുന്നു.

മഹാത്മാഗാന്ധി വധത്തോടെ ആരംഭിച്ച് ധബോൽക്കർ, പൻസാരെ, കൽബുർഗ്ഗി, ഗൗരി ലങ്കേഷ് എന്നിവരെ ഇല്ലാതാക്കി അഴിഞ്ഞാടിയ ഹിന്ദുത്വ ഭീകരത കേരളത്തിലേക്ക് കടക്കുന്നതി​​​​െൻറ കേളികൊട്ടാണ് പ്രിയനന്ദനനെതിരായ ആക്രമണം. സർഗാത്മകതക്ക് നേരെയുള്ള സംഘ്​പരിവാർ ആക്രമണത്തിനെതിരെ പ്രതിഷേധിക്കാൻ എഴുത്തുകാരും കലാകാരന്മാരും ജനാധിപത്യ വിശ്വാസികളും മുന്നോട്ട്​ വരണമെന്ന് അശോകൻ ചരുവിൽ പറഞ്ഞു.

അതേസമയം, ആക്രമിക്കപ്പെട്ടുവെന്ന്​ പറയുന്നത്​ ആരുമറിയാത്ത ചലച്ചിത്ര പ്രവർത്തകനായ പ്രിയനന്ദന​​​​െൻറ പബ്ലിസിറ്റി സ്​റ്റണ്ട്​ മാത്രമാണെന്നും ബി.ജെ.പിക്ക്​ അതിൽ പങ്കില്ലെന്നും ബി. ഗോപാലകൃഷ്​ണൻ പറഞ്ഞു. ആരുടേയോ വികാരപരമായ നടപടിയാണത്​. മർദിക്കാനായിരുന്നെങ്കിൽ ഫേസ്​ബുക്ക്​ പോസ്​റ്റിട്ട ദിവസംതന്നെ അതാകാമായിരുന്നു. അന്ന്​ ജനാധിപത്യപരമായ രീതിയിലാണ്​ പാർട്ടി പ്രതികരിച്ചതെന്ന്​ ഗോപാലകൃഷ്​ണൻ പറഞ്ഞു.


Tags:    
News Summary - RSS Activist Behind Priyannadn's Attack-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.