രൂപേഷിെൻറ ശബ്ദ സാമ്പിൾ ശേഖരിച്ചു
കൊച്ചി: വയനാട് വെള്ളമുണ്ട മാവോവാദി കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി രൂപേഷിനെ കോടതിയിൽ ഹാജരാക്കി. ശാസ്ത്രീയ പരിശോധന നടത്താൻ രൂപേഷിെൻറ ശബ്ദ സാമ്പിൾ ശേഖരി ക്കുന്നതിനുവേണ്ടിയാണ് കോടതിയിൽ ഹാജരാക്കിയത്. സിഡാക്കാണ് ശബ്ദ സാമ്പിൾ പരിശോധിക്കുന്നത്.
നേരത്തേ മാവോവാദി കേസുമായി ബന്ധപ്പെട്ട് ഏതാനും ഓഡിയോ-വിഡിയോ ക്ലിപ്പുകൾ പിടിച്ചെടുത്തിരുന്നു. ഇത് രൂപേഷിെൻറതാണെന്ന് സ്ഥിരീകരിക്കുന്നതിനാണ് ശബ്ദ സാമ്പിൾ ശേഖരിച്ചത്. കോടതിയിൽ ഹാജരാക്കിയപ്പോൾ യു.എ.പി.എക്കെതിരെയും മാവോവാദം തീവ്രവാദമല്ലെന്നുമുള്ള മുദ്രാവാക്യങ്ങൾ രൂപേഷ് ഉയർത്തി.
2014 ഏപ്രില്‍ 24ന് രാത്രി 10ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മാവോവാദി സംഘം പൊലീസുകാരനായ വെള്ളമുണ്ടയിലെ പ്രമോദിെൻറ വീട് ആക്രമിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.