Posted On
date_range Updated On
date_range രൂപേഷിെൻറ മേൽ ചുമത്തിയ യു.എ.പി.എ കോടതി റദ്ദാക്കി
തൃശൂർ: ആദ്യ മാവോവാദി കേസിൽ രൂപേഷിെൻറ മേൽ ചുമത്തിയ യു.എ.പി.എ കോടതി റദ്ദാക്കി. കർണാടക ബാഗമണ്ഡല പൊലീസ് 2013 ഫെബ്രുവരി ഒന്നിന് രജിസ്റ്റർ ചെയ്ത കേസിൽ കുടക് മടിക്കേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തീരുമാനം എടുത്തത്.
യു.എ.പി.എ ചുമത്താനുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കോടതി വിലയിരുത്തി. വയനാട്ടിൽ പശ്ചിമഘട്ടം കേന്ദ്രീകരിച്ച പ്രത്യേക മാവോവാദി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വകുപ്പ് ചുമത്തിയത്. ഇതേ വർഷം കണ്ണൂർ പെരിങോം പൊലീസ് രജിസ്റ്റർ ചെയ്ത സമാന വകുപ്പുകൾ ചുമത്തിയ കേസിൽ തലശേരി ജില്ല സെഷൻസ് കോടതിയിൽ വിചാരണ നടക്കുകയാണ്.
കർണാടക കോടതിയുടെ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ ഇവിടെ അപ്പീൽ പോകാനാണ് രൂപേഷിെൻറ തീരുമാനം. വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാണ് രൂപേഷ്. അതിസുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്ന രൂപേഷിനെ അനാവശ്യമായ പരിശോധന, മുഴുവൻ സമയ നിരീക്ഷണം തുടങ്ങിയ പരാതികളിൽ എൻ.ഐ.എ കോടതി ഇടപെട്ട് സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.