മുന്നറിയിപ്പില്ലാതെ കടമുറികൾ പൊളിച്ചു; കോഴിക്കോട് പാളയത്ത് വ്യാപാരികളുടെ ഹർത്താൽ

കോഴിക്കോട്: മുന്നറിയിപ്പില്ലാതെ കെട്ടിട ഉടമകൾ കടമുറികൾ പൊളിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച് മേലെ പാളയത്ത് വ്യാപാരികളുടെ ഹർത്താൽ. ബൈരാഗി മഠത്തിന്‍റെ ഭൂമിയിലെ ഒമ്പത് സ്വർണക്കടകൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ ഒന്നാം നിലയുടെ മേൽക്കൂരയാണ് മഠം അധികൃതർ പൊളിച്ചത്.

പൊളിക്കുന്നതിനെതിരെ ഹൈകോടതിയിൽ സ്‌റ്റേ നിലവിലുണ്ടെന്നും കോടതി ഉത്തരവ് ലംഘിച്ച മഠം അധികൃതർക്കെതിരെ ശക്തമായ നടപടി വേണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. പൊലീസ് കമീഷണറുടെ നിർദേശപ്രകാരം കടമുറികളുടെ മേൽഭാഗത്ത് താൽക്കാലിക ഷീറ്റ് വിരിച്ചിട്ടുണ്ട്.

News Summary - Rooms demolished without warning; Hartal at Kozhikode Palayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.