Posted On
date_range Updated On
date_range റോഹിങ്ക്യൻ അഭയാർത്ഥികൾ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ
തിരുവനന്തപുരം: മ്യാന്മറിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർത്ഥികളെ തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. നാലംഗ കുടുംബത്തെയാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഹൈദരാബാദിൽ നിന്ന് ഇന്നലെ ട്രെയിൻ മാർഗമാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് റോഡ് മാർഗം വിഴിഞ്ഞത്ത് എത്തുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.