കോട്ടയം: മോട്ടോർ വാഹന വകുപ്പിനോടും സർക്കാറിനോടും പെർമിറ്റിന്റെ പേരിൽ ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമ തദ്ദേശ തെരഞ്ഞെടുപ്പ് മത്സരിക്കാൻ ഒരുങ്ങുന്നു. റോബിൻ ഗിരീഷ് എന്ന ബേബി ഗിരീഷാണ് കോട്ടയം മേലുകാവ് പഞ്ചായത്തിലെ എട്ടാം വാർഡിൽ ജനവിധി തേടുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായാണ് നോമിനേഷൻ നൽകിയത്.
'എന്നെ ഈ നാട്ടുകാർക്ക് അറിയാം. അവർക്ക് വേണ്ടി എനിക്ക് എന്ത് ചെയ്യാനാകും എന്ന് ഞാൻ പറയും. ഒരു പഞ്ചായത്ത് മെംബർ എങ്ങനെയായിരിക്കണം എന്ന് ഞാൻ കാണിച്ചുകൊടുക്കും. സംസ്ഥാന സർക്കാർ കാണിച്ച വൃത്തികേടുകൾ ഞാൻ തുറന്നുകാണിച്ചു. എന്നെ എല്ലാ രീതിയിലും പൂട്ടിയെങ്കിലും എന്റെ നിലപാട് ഞാൻ എല്ലാവരെയും അറിയിച്ചു. ആ നിലപാട് തന്നെയാണ് പഞ്ചായത്ത് മെംബർ എങ്ങനെയാകാണം എന്ന് ഞാൻ കാണിച്ചുകൊടുക്കുന്നത്. പോസ്റ്ററുകളും ഫ്ലക്സും ഒഴിവാക്കിയായിരിക്കും പ്രചാരണം. ഇത് 2025 ആണ്. 1925 അല്ല. എല്ലാ കാര്യങ്ങളും ഫോണിലൂടെയാണ് ഇപ്പോൾ. അപ്പോൾ നാട്ടുകാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണം വേണ്ട'-റോബിൻ ഗിരീഷ് പറഞ്ഞു.
കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് ആളെ കയറ്റാൻ അധികാരമില്ലെന്നിരിക്കെ തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് സർക്കാർ റോബിൻ ബസിന് നിരവധി തവണ പിഴയിട്ടത്. ഓൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾ പ്രകാരം സർവീസ് നടത്താനും ബോർഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്ന് വാദിച്ച് റോബിൻ ബസ് ഉടമ നിരന്തരം നിയമപോരാട്ടം നടത്തിയെങ്കിലും കോടതിയിൽ നിന്ന് തിരിച്ചടി നേരിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.