പാലക്കാട്: കോയമ്പത്തൂർ ചാവടിയിൽ സ്വർണ വ്യാപാരിയെയും ഡ്രൈവറെയും കാർ തടഞ്ഞ് ആക്രമിച്ച് മുഖംമൂടി സംഘം 68 ലക് ഷം കവർന്നു. സംഭവത്തിൽ തമിഴ്നാട് കെ.ജി ചാവടി പൊലീസ് കേസെടുത്തു. വാളയാറിനും ചാവടിക്കും ഇടയിൽ സംസ്ഥാനാതിർത്ത ിയിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പരിക്കേറ്റ സ്വർണ വ്യാപാരി ബിഹാർ സ്വദേശിയും പട്ടാമ്പിയിൽ സ്ഥിര താമസക്കാരനുമായ വിറ്റൽ സേട്ട് (36), കാർ ഡ്രൈവർ പട്ടാമ്പിയിലെ അൻവർ സാദത്ത് (30) എന്നിവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിറ്റൽ സേട്ടിെൻറ തലക്ക് സാരമായ പരിക്കുണ്ട്. വ്യാപാര ആവശ്യത്തിന് രാവിലെ കോയമ്പത്തൂരിൽ പോയ ഇരുവരും വൈകീട്ട് പണവുമായി പട്ടാമ്പിയിലേക്ക് മടങ്ങവെയാണ് ആക്രമിക്കപ്പെട്ടത്. മുഖംമറച്ച് കാറിലെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയത്. മുളക് സ്പ്രേ മുഖത്തേക്ക് അടിക്കുകയും ഡ്രൈവറെ അടിച്ച് റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. വിറ്റൽ സേട്ടിനെ കാറിൽ കയറ്റി ഒന്നര കിലോമീറ്റർ അകലെ കൊണ്ടുപോയി. സർവിസ് റോഡിൽ ആളൊഴിഞ്ഞ ഭാഗത്തുവെച്ച് ഇയാളെ മർദിച്ച് തള്ളിയിടുകയും പണവും കാറുമായി കടന്നുകളയുകയുമായിരുന്നു.
15 മിനിറ്റിനുശേഷം വ്യാപാരിയെ തിരഞ്ഞ് എത്തിയ ഡ്രൈവറാണ് രക്തം വാർന്നുകിടക്കുന്ന ഇയാളെ കണ്ടത്. ഡ്രൈവർ വിവരമറിയിച്ചതിനെ തുടർന്ന് വാളയാർ പൊലീസും കഞ്ചിക്കോെട്ട അഗ്നിരക്ഷ സേനാംഗങ്ങളും സ്ഥലത്തെത്തി. ചാവടി പൊലീസും പിന്നാലെയെത്തി. അഗ്നിരക്ഷ സേനയാണ് വ്യാപാരിയെയും ഡ്രൈവയെയും ജില്ല ആശുപത്രിയിൽ കൊണ്ടുവന്നത്. സി.സി.ടി.വി പരിശോധിച്ച് പ്രതികൾക്കായി തമിഴ്നാട് പൊലീസ് വലവിരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.