ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം; വജ്രാഭരണങ്ങളും പണവും നഷ്​ടമായി

തിരുവനന്തപുരം: ഭീമാ ജ്വല്ലറി ഉടമ ഡോ. ബി. ഗോവിന്ദന്‍റെ വീട്ടില്‍ മോഷണം. ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തെ വീട്ടിൽ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയും​ മോഷണം പോയെന്നാണ്​​ പ്രാഥമിക വിവരം. ഡോ. ബി. ഗോവിന്ദന്‍റെ കവടിയാറുള്ള വസതിയിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലാകാം മോഷണം എന്നാണ് വിലയിരുത്തല്‍.

മകള്‍ ബാംഗ്ലൂരിലേക്ക് പോകാനായി തയ്യാറാക്കി വെച്ച ബാഗിനകത്തു നിന്നുമാണ് രണ്ട് ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയും കവര്‍ന്നത്. മോഷണം നടത്തിയത് ഒരാളെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്​തമാകുന്നത്​. കാവൽ നായ്​ക്കളും കാമറകളുമടക്കം അതീവ സുരക്ഷയുള്ള വീട്ടില്‍ മോഷണം നടന്നത്​ പൊലീസിനും തലവേദനയായിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനു ശേഷമാണ്​ കൃത്യം നടത്തിയതെന്നാണ്​ പൊലീസിന്‍റെ നിഗമനം.

വലിയ മതിലും മൂന്ന് നായകളും സുരക്ഷാ ജീവനക്കാരും സ്റ്റാഫുകളും സദാ സമയവുമുള്ള വീട്​ കൂടിയാണിത്. അതിനാല്‍, സമീപ വീടുകള്‍ വഴിയാകാം ഇവിടേക്ക് കടന്നതെന്നാണ് പൊലീസ് പറയുന്നത്. മ്യൂസിയം പോലീസെത്തി ജീവനക്കാരുടെയടക്കം മൊഴിയെടുത്തു. വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. 

Tags:    
News Summary - robbery bhima jewellers owner house trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.