എൻ.ഡി.എ സ്ഥാനാർഥികൾക്ക് വോട്ടുതേടി നടനും എം.പിയുമായ സുരേഷ് ഗോപി നടത്തിയ റോഡ് ഷോ ശങ്കരംകുളങ്ങരയിൽ എത്തിയപ്പോൾ
Posted On
date_range Updated On
date_range തൃശൂരിൽ റോഡ് ഷോയുമായി സുരേഷ് ഗോപി
തൃശൂര്‍: എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപി കോര്‍പറേഷൻ പ്രദേശങ്ങളിൽ റോഡ് ഷോ നടത്തി. വിവിധ നിയോജക മണ്ഡലങ്ങളില്‍ നടന്ന കണ്‍വെന്‍ഷനുകളിലും പങ്കെടുത്തു.
രാവിലെ ചേലക്കര പാഞ്ഞാളിലായിരുന്നു ആദ്യ യോഗം. വടക്കാഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളിലും കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു. ജില്ല പ്രസിഡൻറ് കെ.കെ. അനീഷ്‌കുമാര്‍, സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍ എന്നിവരും ജില്ല മണ്ഡലം നേതാക്കളും പങ്കെടുത്തു. ഞായറാഴ്ച വൈകീട്ട് മൂന്നരക്ക് നെല്ലങ്കരയില്‍നിന്ന് ആരംഭിക്കുന്ന റോഡ് ഷോ തേക്കിന്‍കാട്ടില്‍ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.