തിരുവനന്തപുരം: ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിെൻറ ഭാഗമായി പരിശോധന കർശനമാക്കി മോട്ടോർവാഹന വകുപ്പും െപാലീസും. ഫെബ്രുവരി ഒന്നുമുതൽ ആറു വരെ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് പരിശോധനകൾക്കാണ് പ്രാധാന്യം നൽകുക.
10 മുതൽ 13 വരെ അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കെതിരെ പരിശോധന കർശനമാക്കും. സംസ്ഥാനതലത്തിൽ ട്രാഫിക് ഐ.ജി നോഡൽ ഓഫിസർ ആയ കമ്മിറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്.
ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ, പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ. ജില്ലതലത്തിൽ കലക്ടർ ചെയർമാനും െപാലീസ് സൂപ്രണ്ട് നോഡൽ ഓഫിസറുമായ കമ്മിറ്റിയാണ് ഉള്ളത്. ഫെബ്രുവരി 17ന് റോഡ് സുരക്ഷ മാസാചരണം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.