പെരിന്തൽമണ്ണ: റോഡ് പുറമ്പോക്കിലെ കൈയേറ്റമൊഴിപ്പിക്കാൻ ഹൈകോടതി ഉത്തരവിൻെറ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയതോടെ തുടർനടപടികൾ ഊർജിതമാവും. പതിറ്റാണ്ടുകൾ മുമ്പ് അളന്ന് വേർതിരിച്ച റോഡുകളിൽ പലയിടത്തും കൈയേറ്റങ്ങളും താൽക്കാലിക നിർമാണങ്ങളും നടന്നിട്ടുണ്ട്. പുറമ്പോക്ക് ഭൂമി സ്വകാര്യഭൂമി പോലെ ഉപയോഗിക്കുന്നത് സംബന്ധിച്ചും പരാതികളുണ്ട്.
മരാമത്ത് റോഡ് സബ് ഡിവിഷനുകളുടെ പരിധിയിൽ നിരവധി പരാതികളാണ് കെട്ടിക്കിടക്കുന്നത്. നിർമാണവസ്തുക്കൾ, മര ഉരുപ്പടികൾ എന്നിവ കൂട്ടിയിട്ട് വൻതോതിൽ സ്ഥലം അപഹരിക്കുന്നത് സംബന്ധിച്ചാണ് പരാതികളിലേറെയും. പുറമ്പോക്കിൽ നിർമാണം തടഞ്ഞ് നൽകിയ നോട്ടീസിൽ ബന്ധപ്പെട്ട കക്ഷി ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് 2019 മാർച്ച് ഒന്നിന് കോടതിവിധി വന്നത്. ഇതിെൻറ അടിസ്ഥാനത്തിലാണ് മരാമത്ത് വകുപ്പ് ഉത്തരവിറക്കിയത്. റോഡും സ്വകാര്യഭൂമിയും വേർതിരിക്കുന്ന ഭാഗങ്ങളിൽ ൈകയേറ്റവും നിർമാണവും ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് ദിവസത്തെ സാവകാശത്തോടെ നോട്ടീസ് നൽകണം.
നിലവിലുള്ള കാരീയിങ് വേ, റൈറ്റ് ഒാഫ് വേ എന്നിവയിലെ ൈകയേറ്റവും ഇത്തരത്തിൽ ഒഴിപ്പിക്കണമെന്നും ഉത്തരവിലുണ്ട്. റോഡ് പുറമ്പോക്കും സ്വകാര്യഭൂമിയും വേർതിരിച്ച് അതിർത്തിക്കല്ലില്ലാത്തതാണ് ചിലയിടത്തെ പ്രശ്നം. സർവേ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കൈയേറ്റമാണെന്ന് ബോധ്യപ്പെട്ടാൽ ഏഴ് ദിവസത്തെ സാവകാശം കണക്കാക്കി നോട്ടീസ് നൽകി നടപടി സ്വീകരിക്കണം. അതിർത്തിതർക്കമുണ്ടെങ്കിൽ ഏഴ് ദിവസത്തെ നോട്ടീസ് നൽകി സർവേ നടത്തി അതിർത്തി നിർണയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.