Posted On
date_range Updated On
date_range ആർ.എം.പി.ഐ അഖിലേന്ത്യ സമ്മേളനം; പതാക ജാഥ തുടങ്ങി
കോഴിക്കോട്: ആർ.എം.പി.ഐ രണ്ടാം അഖിലേന്ത്യ സമ്മേളനത്തിന്‍റെ പതാക ജാഥ തുടങ്ങി. ഒഞ്ചിയം തൈവച്ച പറമ്പത്ത് ടി.പി രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ആർ.എം.പി.ഐ ജില്ല സെക്രട്ടറി കുളങ്ങര ചന്ദ്രൻ സംസ്ഥാന പ്രസിഡന്‍റ് ടി.എൽ. സന്തോഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി എൻ. വേണു, കെ.കെ. രമ എം.എൽ.എ, ടി.കെ. സിബി, എൻ.പി. ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ ടി.എൽ. സന്തോഷ് പതാക അത്ലറ്റുകൾക്ക് നൽകി. പതാക ജാഥ രാത്രിയോടെ പൊതുസമ്മേളന നഗരിയായ കോഴിക്കോട് മുതലക്കുളത്ത് എത്തും. ഫെബ്രുവരി 23 മുതൽ 26 വരെയാണ് സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.