റി​യാ​സ്​ മൗ​ല​വി​യെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്​ വ​ർ​ഗീ​യ ക​ലാ​പം ന​ട​ത്താ​ൻ –മു​ഖ്യ​മ​ന്ത്രി

കൊണ്ടോട്ടി: കാസർകോെട്ട മദ്റസ അധ്യാപകൻ റിയാസ് മൗലവിയെ കൊലപ്പെടുത്തിയത് വർഗീയ കലാപം നടത്താൻവേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ഉപതെരഞ്ഞെടുപ്പി​െൻറ ഭാഗമായി വാഴയൂർ കാരാടിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വർഗീയ ശക്തികൾ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.
ഇതി​െൻറ ഭാഗമായി ആർ.എസ്.എസ് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമായിരുന്നു കാസർകോേട്ടത്. കേസിൽ പൊലീസ് പിടിയിലായവരെല്ലാം ആർ.എസ്.എസി​െൻറ പ്രധാനികളാണ്. മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കണമെങ്കിൽ ആദ്യം തകരേണ്ടത് മതനിരപേക്ഷതയാണ്. കേന്ദ്ര സർക്കാറി​െൻറ സഹായത്തോടെ ഇതിനാണ് ആർ.എസ്.എസ് നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്. ഗാന്ധിയെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുന്നതിനൊപ്പം നെഹ്റുവിനെയായിരുന്നു കൊല്ലേണ്ടിയിരുന്നത് എന്നുവരെ പരസ്യമായി പറയുന്നു.
ഇന്ത്യയിലൊട്ടാകെ ഇടതുപക്ഷം വലിയ ശക്തിയല്ലെങ്കിലും സംഘ്പരിവാറിനെ ഏറ്റവും ശക്തമായി എതിർക്കുന്നത് ഞങ്ങളാണ്. ഒരുഘട്ടത്തിലും വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്നും പിണറായി കുറ്റപ്പെടുത്തി. ടി.പി. പ്രിഥ്വിരാജ് അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയൻ, സി.കെ. ശശീന്ദ്രൻ എം.എൽ.എ, ഡി.കെ. മുരളീധരൻ എം.എൽ.എ, മുൻമന്ത്രി സി. ദിവാകരൻ, കെ.കെ. ലതിക തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - riyas moulavi rss communal violance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.