Posted On
date_range Updated On
date_range റിയാസ് മൗലവി വധക്കേസ്: പ്രതിയുടെ പിതാവിന് അറസ്റ്റ് വാറൻറ്
കാസർകോട്: പഴയ ചൂരിയിലെ മദ്റസ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മാലവിയെ കൊലപ്പെടുത്തിയ കേസിെ ൻറ സാക്ഷിവിസ്താരത്തിന് ഹാജരാകാതിരുന്ന രണ്ടാം പ്രതിയുടെ പിതാവിനെതിരെ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. കൂഡ്ലു കേളുഗുഡെയിലെ നിധിെൻറ പിതാവ് ശിവാനന്ദക്കെതിരെയാണ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്.
കേസിെൻറ സാക്ഷിവിസ്താരത്തിന് ഹാജരാകാൻ കോടതി ശിവാനന്ദക്ക് നിരവധിതവണ സമൻസയച്ചിട്ടും ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് ശിവാനന്ദക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. കേസ് പരിഗണിച്ചപ്പോൾ ബി.എസ്.എൻ.എൽ നോഡൽ ഓഫിസറെ കോടതി വിസ്തരിച്ചു. ഇനി അന്വേഷണ ഉദ്യോഗസ്ഥനായ മുൻ കാസർകോട് കോസ്റ്റൽ സി.ഐ പി.കെ. സുനിൽകുമാറിനെ മാത്രമാണ് വിസ്തരിക്കാനുള്ളത്. അദ്ദേഹത്തെ ആഗസ്റ്റ് 26ന് വിസ്തരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.