Posted On
date_range Updated On
date_range റിയാസ് മൗലവി വധക്കേസിലെ സാക്ഷിയുടെ സഹോദരെൻറ വീടിനുനേരെ കല്ലേറ്
കാസര്‍കോട്: ചൂരിയിലെ പള്ളി ഇമാമായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം സാക്ഷിയുടെ സഹോദരെൻറ വീടിനുനേരെ കല്ലേറ്. കേസിലെ ഒന്നാം സാക്ഷി ചൂരിയിലെ ഹാഷിമിെൻറ സഹോദരന്‍ അസീസിെൻറ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി കല്ലേറുണ്ടായത്.
നേരത്തെ ഹാഷിം ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈയടുത്താണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഹാഷിമിനെ ലക്ഷ്യമാക്കിയാണ് ബൈക്കിലെത്തിയ സംഘം അസീസിെൻറ വീടിന് നേരെ കല്ലേറ് നടത്തിയതെന്നാണ് സംശയിക്കുന്നത്. വീടിെൻറ ജനല്‍ഗ്ലാസ് തകര്‍ന്നു. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. കേളുഗുഡ്ഡെ ഭാഗത്തേക്കാണ് അക്രമികള്‍ ബൈക്കില്‍ കടന്നുകളഞ്ഞതത്രെ. സമീപത്തെ ഒരു വാടകവീടിന് നേരെയും കല്ലേറുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.