Posted On
date_range Updated On
date_range ഋഷിരാജ് സിങ്ങിനെതിരെ വ്യാജ പ്രചാരണം; ബി.ജെ.പി നേതാവ് അറസ്റ്റിൽ
തിരുവല്ല: എക്സൈസ് കമീഷണർ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയിൽ പെങ്കടുത്തെന്ന് ഫേ സ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ കേസിൽ ബി.ജെ.പി നേതാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി തിരുവല്ല ടൗൺ കമ്മിറ്റി ഭാരവാഹി തിരുമൂലപുരം പൂർണിമ വീട്ടിൽ ജെ. ജയൻ (42) ആണ് അറസ്റ്റിലായത്. തിരുവല്ല എസ്.െഎ പി.ആർ. സന്തോഷ്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം തിരുമൂലപുരത്തെ വീട്ടിൽനിന്നാണ് പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ ജയനെ ജാമ്യത്തിൽവിട്ടു. വ്യാജ പ്രചാരണത്തെതുടർന്ന് ഋഷിരാജ് സിങ് പൊലീസിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.