റിൻസിയും ഫാ. ചെറിയാനും

വൈദികൻ വൃക്ക പകുത്ത്​ നൽകിയ റിൻസി യാത്രയായി

മട്ടാഞ്ചേരി: വൈദികനിൽ നിന്നും വൃക്ക സ്വീകരിച്ച റിൻസി എട്ടുവർഷത്തിനു ശേഷം മരണത്തിനു കീഴടങ്ങി. തോപ്പുംപടി കാട്ടേത്ത് ഹൗസിൽ സിറിളിൻ്റെ മകൾ  റിൻസി (25) ആണ് മരിച്ചത്. ജീസസ് യൂത്തിൻ്റെ ദേശീയ സ്പിരിച്വൽ ഡയറക്ടറായിരിക്കെ 2014-ലാണ്​ എല്ലാവരും ചെറിയാച്ചൻ എന്നു വിളിക്കുന്ന ഫാ. ചെറിയാൻ നേരേവീട്ടിൽ തൻ്റെ വൃക്കകളിലൊന്ന് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന റിൻസിക്ക് പകുത്തു നൽകിയത്.

പ്ലസ് വൺ വിദ്യാർഥിനിയായിരുന്ന റിൻസിയുടെ ശരീരത്തിൽ അന്നു മുതൽ വൈദികൻ്റെ വൃക്കകളിലൊന്നു പുതുജീവനായി പ്രവർത്തനം തുടങ്ങി. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ മാർച്ച് നാലിനായിരുന്നു ശസ്ത്രക്രിയ. സമയം ലഭിക്കുമ്പോൾ ചെറിയാച്ചൻ റിൻസിയുടെ വീട്ടിലെത്തി സ്നേഹോപദേശങ്ങൾ നൽകുമായിരുന്നു.

ഇടക്കാലത്ത് റിൻസിക്ക് അർബുദ രോഗവും പിടിപെട്ടു .അപ്പാഴും അച്ചൻ സ്വാന്തന വാക്കുകൾ നൽകി ആശ്വസിപ്പിച്ചിരുന്നു. എന്നാൽ ചെറിയാൻ അച്ചൻ അപകടത്തിൽ പെട്ട് നാല്​ മാസം മുൻപ് മരിച്ചു. ഇത് റിൻസിക്കും വലിയ ഷോക്കായിരുന്നു .ഒടുവിൽ റിൻസിയും യാത്രയായി.

മാതാവ് : റീന (തമ്മനം സെയ്ൻ്റ് ജൂഡ് സ്കൂൾ മുൻ അദ്ധ്യാപിക) സഹോദരി: റിയ. സംസ്കാരം വ്യാഴാഴ്ച 3.30 ന് സാൻതോം സെയ്ൻ്റ് തോമസ് ദേവാലയ സിമിത്തേരിയിൽ.

Tags:    
News Summary - Rinsy who was given a kidney by the priest passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.