ഫെമിനിസ്റ്റ് ആയതുകൊണ്ട് ഇഷ്ടമല്ലെന്ന് കമന്‍റ്, ചുട്ട മറുപടി നൽകി റിമ കല്ലിങ്ങൽ
പുതുതലമുറയിൽ സ്വന്തം നിലപാടുകൾ പ്രഖ്യാപിച്ചുകൊണ്ട് ശ്രദ്ധേയയായ നടിയാണ് റിമ കല്ലിങ്ങൽ. അവസരങ്ങൾ നഷ്ടപ്പെടുത്തിയും തന്‍റേടത്തോടെ നിലപാടുകൾ തുറന്നുപറഞ്ഞതിന് റിമ അടക്കമുള്ളവർ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ പരിഹാസത്തിന് പാത്രമായിട്ടുണ്ട്.
സംവിധായകന്‍ ആഷിഖ് അബുവിനെയാണ് റിമ വിവാഹം കഴിച്ചത്. ഇടത് അനുഭാവിയായ ആഷിഖും സമകാലിക വിഷയങ്ങളില്‍ തന്‍റെ നിലപാട് ധൈര്യപൂര്‍വ്വം വ്യക്തമാക്കാറുണ്ട്. ഇപ്പോള്‍ റിമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ഒരാളിട്ട കമന്‍റും അതിന് റിമ നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.
ഇഷ്ടമായിരുന്നു സഖാവിന്‍റെ സഖിയെ. പക്ഷെ ഇപ്പോൾ അല്ല, ഫെമിനിസ്റ്റ് ആയതു കൊണ്ട്"എന്നായിരുന്നു വിമർശകന്റെ കമന്റ്റ്. എന്നാൽ ഇയാൾക്കുള്ള ഉഗ്രൻ മറുപടിയും റിമ നൽകി.
ഞാൻ സഖാവിന്റെ സഖി മാത്രമല്ല. എനിക്ക് സ്വന്തമായൊരു വ്യക്തിത്വമുണ്ട്. ഫെമിനിസ്റ്റ് എന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്," എന്നാണ് റിമയുടെ മറുപടി. നിരവധി പേരാണ് റിമയുടെ കമന്റിന് അനുകൂലമായി എത്തിയത്.
നേരത്തെയും ഇത്തരം ഫെമിനിസ്റ്റ് പരാമര്‍ശങ്ങള്‍ക്കെതിരെ റിമ രംഗത്തെത്തിയിട്ടുണ്ട്. ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ലെന്ന് പരിഹാസത്തിനും ചുട്ട മറുപടിയാണ് റിമ അന്ന് നല്‍കിയത്. 'അതെ, ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല. ഞങ്ങള്‍ തെരഞ്ഞെടുത്ത പങ്കാളികള്‍ മാത്രമേയുള്ളൂ. അതും ഞങ്ങള്‍ക്ക് ഒരാളെ വേണമെന്ന് തോന്നുമ്പോള്‍' എന്നാണ് റിമ ഫേസ് ബുക്കില്‍ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.