റാ​ണി​പു​രം അ​ഡ്വ​ഞ്ച​ർ പാ​ർ​ക്ക്

സുരക്ഷ ഉറപ്പ്; റാണിപുരം അഡ്വഞ്ചർ പാർക്ക് വീണ്ടും തുറന്നു

റാണിപുരം: റാണിപുരത്ത് പ്രവർത്തിക്കുന്ന അഡ്വഞ്ചർ പാർക്ക് വീണ്ടും തുറന്നു പ്രവർത്തിച്ചത് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണെന്ന് കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റി പ്രതിനിധികൾ അറിയിച്ചു. സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും പാർക്ക് മാനേജ്‌മെന്റ് അറിയിച്ചു. അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സാങ്കേതികവിദഗ്ധരുടെ നിർദേശപ്രകാരം പാർക്കിലെ മുഴുവൻ റൈഡുകളിലും സമ്പൂർണ സുരക്ഷ ഓഡിറ്റിങ് പൂർത്തിയാക്കി.

മുമ്പ് സിപ്‌ലൈൻ ആരംഭിക്കുന്ന ഭാഗം പൂർണമായും തുറന്ന നിലയിലുള്ള അപകടസാധ്യത പൂർണമായി ഇല്ലാതാക്കാൻ പ്രത്യേക സുരക്ഷ വാതിലുകൾ സ്ഥാപിച്ചു. സിപ്‌ലൈൻ റൈഡ് ആരംഭിക്കുന്ന കൃത്യസമയത്ത് മാത്രം ഡോർ തുറക്കുകയും റൈഡർ പോയ ഉടൻതന്നെ അടക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ഇതിലൂടെ റൈഡർമാർക്കോ ഓപറേറ്റർമാർക്കോ അബദ്ധത്തിൽ കാൽവഴുതി വീഴാനുള്ള സാഹചര്യം പൂർണമായും ഒഴിവാക്കി. ഓപറേറ്റർമാർക്ക് കർശനമായ സേഫ്റ്റി ബെൽറ്റ് സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. റോപ്പ് റൈഡർ പ്രവർത്തിക്കുന്ന ഭാഗത്ത് കൂടുതൽ സുരക്ഷ ഗേറ്റുകളും അധിക ഹാൻഡ്‌റെയിലുകളും സ്ഥാപിച്ച് സുരക്ഷിതത്വം വർധിപ്പിച്ചതായും മാനേജ്മെൻറ് അറിയിച്ചു. ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടെയുള്ള മറ്റ് ആക്ടിവിറ്റികളിലും സുരക്ഷ ഉറപ്പുവരുത്തി. പ്രവൃത്തി പരിചയമുള്ള ജീവനക്കാരാണ് ഇപ്പോൾ മുഴുവൻ റൈഡുകളും പ്രവർത്തിപ്പിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വ്യവസായ നയങ്ങൾക്ക് വിധേയമായി, ജില്ല വ്യവസായ കേന്ദ്രത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചും നിയമാനുസൃതമായ അനുമതികളോടെയുമാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനമായ പനത്തടി ഗ്രാമപഞ്ചായത്തിന്റെ നിർദേശങ്ങൾ പൂർണമായും സ്വാഗതം ചെയ്യുകയും പഞ്ചായത്ത് ആവശ്യപ്പെടുന്ന എല്ലാ സാങ്കേതിക പരിശോധനകളോടും പൂർണമായി സഹകരിക്കുകയും ചെയ്യും. ആവശ്യമായ എല്ലാ സുരക്ഷരേഖകളും സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളിൽനിന്ന് പിന്തിരിയണമെന്നും മാനേജ്‌മെന്റ് അഭ്യർഥിച്ചു.

Tags:    
News Summary - Ranipuram Adventure Park Reopens Safely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.