ടി.കെ. കോളനി കോട്ടപ്പുഴയിൽ നിന്ന് സന്നദ്ധപ്രവർത്തകർ മൃതശരീരം കരയിലേക്ക് കൊണ്ടുവരുന്നു
ദുരന്തമുഖത്ത് ഒറ്റക്കെട്ടായി ജീവൻ രക്ഷിച്ച് സന്നദ്ധപ്രവർത്തകർ
പൂക്കോട്ടുംപാടം: ടി.കെ. കോളനിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളും നാട്ടുകാരും നടത്തിയ കൂട്ടായ പരിശ്രമം മാതൃകാപരമായി.
വനം വകുപ്പ്, ഫയർ ഫോഴ്സ്, ആർ.ആർ.ടി, ട്രോമ കെയർ, പൊലീസ്, ഇ.ആർ.എഫ്, എൻ.ഡി.ആർ.എഫ് തുടങ്ങിയ വിവിധ സേനാ വിഭാഗങ്ങൾക്കൊപ്പം എസ്.ഡി.പി.ഐ വളന്റിയർമാരും സന്നദ്ധ പ്രവർത്തകരും ഒത്തൊരുമിച്ച് രംഗത്തിറങ്ങിയത് വലിയൊരു ദുരന്തത്തിന്റെ ആഘാതം കുറക്കാൻ സഹായിച്ചു.
അപകടവിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ഇവർ കോട്ടപ്പുഴയുടെ പാറക്കെട്ടുകൾക്കിടയിലും അതീവ ദുഷ്കരമായ സാഹചര്യങ്ങളിലും നടത്തിയ നിസ്വാർഥ സേവനം നിരവധി പേരുടെ ജീവൻ രക്ഷിക്കാനും അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്താനും കാരണമായി. കാണാതായ സജിതക്കായി തെരച്ചിൽ തുടരുന്ന ഈ സന്നദ്ധ സേനാംഗങ്ങളുടെയും നാട്ടുകാരുടെയും കൂട്ടായ്മ പ്രദേശത്തിന് വലിയൊരു ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.