പാലപ്പിള്ളിയിൽ നാലാം ദിവസവും പുലിയിറങ്ങി; പശുവിനെ കൊന്നു
ആമ്പല്ലൂർ: പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊന്നു. പാലപ്പിള്ളി ഹാരിസൺ കമ്പനി ഫാക്ടറിക്ക് സമീപമാണ് പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. പശുവിന്റെ ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലാണ്. പശു ആരുടേതാണെന്ന് വ്യക്തമായിട്ടില്ല.
ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് മാനേജരുടെ ബംഗ്ലാവിന് സമീത്തെ തോട്ടത്തിൽ പശുവിന്റെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കുണ്ടായിയിൽ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. മുൻ പഞ്ചായത്തംഗം ഷീല ശിവരാമന്റെ പശുവിനെയാണ് പുലി കൊന്നത്. തൊഴുത്തിൽ കെട്ടിയ ജഴ്സി പശുവിനെ പുലി വലിച്ചുകൊണ്ടുപോയി സമീപത്തെ പുഴയിലിട്ടാണ് ഭക്ഷിച്ചത്. ഇവരുടെ പശുക്കുട്ടിയെയും പുലി ആക്രമിച്ച് കൊന്നിരുന്നു.
രണ്ട് ദിവസം മുമ്പ് കന്നാറ്റുപാടം സർക്കാർ സ്കൂളിന് സമീപത്ത് പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. നിരന്തരം പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നിട്ടും വനംവകുപ്പ് അധികൃതർ വേണ്ടത്ര നടപടിയെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.